എല്ലാ ചോദ്യങ്ങൾക്കും ‘ഇനി ഉത്തര’വുമായി അപർണ ബാലമുരളി ; പുതിയ ട്രെയ്‌ലർ പുറത്ത്

സൂരറൈ പോട്ര്‌ സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയ അപർണ്ണ ബാലമുരളി പ്രാധാന വേഷത്തിൽ എത്തുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സുധീഷ് രാമചന്ദ്രനാണ് സംവിധാനം . എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. പോലീസുകാരിലൂടെ പറഞ്ഞുപോകുന്നൊരു കുറ്റകൃത്യത്തിന്റെ കഥയാണിതെന്നാണ് ട്രെയിലർ നല്കുന്ന സൂജന .

കലാഭവൻ ഷാജോണ്‍, ചന്തു നാഥ് , ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.  രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍. പിആർഒ എ എസ് ദിനേശ്.

You might also like