രക്തക്കടല്‍ തീര്‍ക്കുന്ന ഡെന്മാര്‍ക്കിലെ ആചാരം!!

കടല്‍ത്തീരം രക്തമയമാക്കുക, ചുവന്ന ചോരകൊണ്ടുള്ള തിരമാലകളില്‍ കളിക്കുക കേള്‍ക്കുമ്പോള്‍ത്തന്നെ ക്രൂരമെന്ന് തോന്നുന്നല്ലേ..? എന്നാല്‍ ഇത് ഡെന്മാര്‍ക്കിലെ ഫറോ ദ്വീപ് നിവാസികളുടെ ഒരു ആചാരത്തിന്റെ ഭാഗമാണത്രേ!!

തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ഇത്തരത്തില്‍ കൊന്നൊടുക്കുന്നത്. ആചാരത്തിന്റെ പേരില്‍ ഇത്തവണ 800 തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കൊന്നൊടുക്കിയത്.

എല്ലാ വര്‍ഷവും ഡെന്മാര്‍ക്കില്‍ നടക്കുന്ന ആചാരമാണിത്. 1584ല്‍ ആണ് ഇത് ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. ഡെന്മാര്‍ക്കിലെ പഴയ വൈക്കിങ് വിഭാഗക്കാരാണ് ഈ ആചാരത്തിന്റെ ഉടമകള്‍.

അന്ന് മാംസത്തിന് വേണ്ടിയായിരുന്നു ഇത് ചെയ്തിരുന്നതെങ്കിലും ഇപ്പോഴും കാലഹരണപ്പെട്ട ആചാരം തുടരുകയാണ് ഡെന്മാര്‍ക്കിലുള്ളവര്‍.

പരമ്പരാഗതമായ വിനോദമാണിതെന്നാണ് ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ന്യായീകരണം. ദ്വീപിലെ തിമിംഗലങ്ങളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നും ജീവികളുടെ എണ്ണത്തില്‍ വ്യത്യാസമില്ലെന്നുമാണ് ഡെന്മാര്‍ക്ക് പറയുന്നത്.

കരയില്‍വച്ച് തിമിംഗലങ്ങളെ ഇങ്ങനെ കൂട്ടത്തോടെ കൊലപ്പെടുത്തുമ്പോള്‍ കടല്‍ ചുവപ്പുനിറമായി മാറും. ഈ ക്രൂരവിനോദം നിരോധിക്കണം എന്നാവശ്യപ്പെട്ട് മൃഗാവകാശ പ്രവര്‍ത്തകര്‍ മുന്‍പും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ കൃത്യം എണ്ണം സ്രാവുകളെ മാത്രമേ കൊല്ലുന്നുള്ളൂ എന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി മാത്രമേ സ്രാവുകളെ കൊല്ലുന്നുള്ളൂ എന്നും ഇവര്‍ വാദിക്കുന്നു. ഇനി നിങ്ങള്‍ പറയൂ.

You might also like