യുവത്വം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ വയസു കൂടുന്നതിനനുസരിച്ച് പതിയെ എല്ലാവര്‍ക്കും പ്രസരിപ്പും ഉന്മേഷവും നഷ്ടമാകും. ഇതിന് അപവാദമായി ലോകത്ത് ഒരിടമുണ്ട്. യുവത്വവും ആയുര്‍ദൈര്‍ഘ്യവും ആവോളം നല്‍കുന്ന ഒരു താഴ്‌വര.
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളോ പൊടിക്കൈകളോ എല്ലു നുറുങ്ങുന്ന വ്യായാമ മുറകളോ ഇല്ലാതെ എന്നും ചെറുപ്പക്കാരികളായിരിക്കുന്ന സ്ത്രീകളാണ് ഇവിടെയുള്ളത്. കാറക്കോറം പര്‍വത നിരയുടെ പാകിസ്ഥാനിലെ പ്രവിശ്യയിലെ ഹന്‍സ താഴ്വരയിലാണ് ഈ അദ്ഭുതം. 80 വയസ്സായ സ്ത്രീകള്‍ക്ക് പോലും 30-40 വയസ്സ് പ്രായമേ തോന്നിക്കുകയുള്ളൂ.
എന്നും ചെറുപ്പമാണെന്നു മാത്രമല്ല അറപതാം വയസ്സിലും അമ്മമാരാകുന്നവരും ഇവിടെയുണ്ട്. അറുപതാം വയസ്സില്‍ അമ്മമാരാകുന്നവരും വളരെ ആരോഗ്യവതികാളായിത്തന്നെ ജീവിക്കുന്നു. തികച്ചും പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലിയാണ് ഇവരെ ഇതിന് പ്രാപ്തരാക്കുന്നതെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
രാവിലെ അഞ്ചുമണിക്കാണ് ഇവരുടെ ദിവസം തുടങ്ങുന്നത്. രാസവസ്തുക്കളൊന്നുമടങ്ങാത്ത പ്രകൃതി ദത്തമായ ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്. ഇതു രണ്ടുമാവാം ഇവരുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെയും യൗവ്വനത്തിന്റേയും രഹസ്യം എന്നും റിസര്‍ച്ചര്‍മാര്‍ അനുമാനിക്കുന്നു. മരം കോച്ചുന്ന തണുപ്പിലും പച്ചവെള്ളത്തിലേ ഇവര്‍ കുളിക്കാറുള്ളൂ എന്നതും ഇവരുടെ ദിനചര്യയെ വ്യത്യസ്തമാക്കുന്നു.
87000 മാണ് ഇവിടുത്തെ ജനസംഖ്യ. 150 വയസ്സുവരെയാണ് ആയുര്‍ ദൈര്‍ഘ്യം. 90 വയസ്സുവരെയുള്ള പുരുഷന്മാരും അച്ഛന്മാരാകുന്നു എന്ന പ്രത്യേകതയും ഇക്കൂട്ടര്‍ക്കുണ്ട്.