ഈ യുവതിയുടെ ഇഷ്ടഭക്ഷണം മെത്ത

വിചിത്രമായ ജീവിത ശെെലികൾ ഉളള ഒരുപാട് ആളുകളെ നാം കണ്ടിട്ട് ഉണ്ട്. ചിലത് ഒക്കെ ഒരുപാട് വ്യത്യസ്തങ്ങളായ രീതികളാണ്. അങ്ങനെ ഒരാളാണ് ജെന്നിഫർ. ഈ യുവതിയ്ക്ക് മെത്തയും കാറുകളുടെ സീറ്റും കഴിക്കുന്നതാണ് ശീലം. അവരിപ്പോൾ അതിന് അടിമപ്പെട്ട നിലയിലാണ്. അമേരിക്കൻ കേബിൾ ടെലിവിഷൻ ചാനലായ ടി‌എൽ‌സിയുടെ ‘മൈ സ്‌ട്രേഞ്ച് അഡിക്ഷൻ’ എന്ന പ്രോ​ഗ്രാമിൽ അതിഥിയായി വന്ന ജെന്നിഫർ മെത്തകൾ കഴിക്കുന്ന വിചിത്രമായ ശീലത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. രണ്ട് പതിറ്റാണ്ടുകളായി താൻ മെത്തകൾ കഴിക്കുന്നുണ്ടെന്നാണ്
ജെന്നിഫർ പറയുന്നത്. 5 വയസ്സ് മുതലാണ് ജെന്നിഫറിന് ഈ ശീലങ്ങൾ തുടങ്ങിയത്. വീട്ടിലെ കാറിന്റെ സീറ്റുകളിൽ നിന്നാണ് തുടക്കം.

ഒരു മെത്ത മുഴുവനായും കഴിച്ച് തീരുകയോ മെത്തയിൽ ദുർഗന്ധം വരികയോ ചെയ്യുമ്പോഴേ ജെന്നിഫർ മെത്ത കഴിക്കുന്നത് അവസാനിപ്പിക്കാറുള്ളു. എന്നാൽ ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജെന്നിഫർ പറയുന്നുത്. എന്നാൽ ഇത് തുടർന്നാൽ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്നും കരളിനും കുടലിനും അപകടം വരുത്തിവയ്ക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like