പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സ്വയം ബന്ധിപ്പിക്കാം, ഈസിയായി

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശമുണ്ട്. സ്വയം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ മാര്‍ഗം ഇത് എളുപ്പത്തില്‍ ഇത് ചെയ്യാനാകും. എങ്ങനെയെന്ന് അറിയൂ…

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടല്‍ തുറന്ന് ആധാര്‍ ലിങ്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക. (www.incometaxindiaefiling.gov.in) ഇതിന് ശേഷം പാന്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ നമ്പര്‍കൂടി നല്‍കുക.

ആധാറില്‍ നല്‍കിയിരിക്കുന്നതുപോലെ പേര് അപ്‌ഡേറ്റ് ചെയ്യുക. ആധാര്‍ കാര്‍ഡില്‍ ജനന വര്‍ഷം മാത്രമാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത് എങ്കില്‍ ഐ ഹാവ് ഒണ്‍ലി ഇയര്‍ ഓഫ് ബെര്‍ത്ത് ഇന്‍ ആധാര്‍ കാര്‍ഡ് എന്ന കാറ്റഗറി സെലക്ട് ചെയ്യുക. അതിനു ശേഷം ഇമേജ് കോഡ് അല്ലെങ്കില്‍ ഒടിപി നല്‍കുക. ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതോടെ, ആധാര്‍ കാര്‍ഡ് -പാന്‍ കാര്‍ഡ് ലിങ്കിങ് വിജയകരമായ പൂര്‍ത്തിയായാല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.

You might also like