തിരമാലകളുടെ അറ്റത്ത് നീലവര്‍ണ്ണത്തിലുള്ള തിളങ്ങുന്ന ബള്‍ബുകള്‍ വിതറിയിട്ടപോലുള്ള കാഴ്ച കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ മാലിദ്വീപിലെ വാധൂ കടല്‍ത്തീരത്തേക്കു ഒന്ന് ചെ്ന്നു നോക്കൂ… മനോഹരമാണ് ആ കാഴ്ച!!
ഈ നീലത്തിളക്കത്തിനു കാരണം ഒരു പ്രകൃതിദത്ത പ്രതിഭാസമാണ്്. ബയോലൂമിനസെന്‍സ് എന്നാണ് ഇതിനു പറയുന്ന പേര്. ഫൈറ്റോ പ്ലാങ്ടന്‍ എന്ന ഒരു തരം സൂക്ഷ്മ ജീവാണുക്കളാണ് ഈ വെളിച്ചത്തിനു പിറകില്‍.
മാലിദ്വീപിലെ വാധൂ തുരുത്തിലെ തീരമാണ് ഈ മനോഹരദൃശ്യം സമ്മാനിക്കുന്നത്. രാത്രിയിലെ ഈ ദൃശ്യവിരുന്നുകൊണ്ടുതന്നെ പ്രശസ്തമായ ഹണിമൂണ്‍ സ്‌പോട്ട് കൂടിയാണിവിടം.