അമല പോൾ വിവാഹിതയായി; വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നടി

നടി അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.
യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.

രണ്ട് ആത്മാവ്, ഒരു ലക്ഷ്യം, എന്റെ ദിവ്യ സത്രീത്വമേ, കൈയ്യോട് കൈ ചേര്‍ത്ത് ഇനിയുള്ള ജീവിത കാലം മുഴുവന്‍ നമുക്കൊരുമിച്ച് നടക്കാം’ എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ജഗദ് ദേശായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

എന്റെ ദിവ്യ പുരുഷനെ വിവാഹം ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് അമല പോള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ‘ഞങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന പ്രണയത്തെയും കൃപയെയും ആഘോഷിക്കുന്നു. എന്റെ ദിവ്യ പുരുഷനെ വിവാഹം ചെയ്തു. നിങ്ങളുടെ എല്ലാം സ്‌നേഹവും അനുഗ്രഹവും വേണം’ എന്നാണ് അമല എഴുതിയത്.

അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി. പി​ന്നീ​ട് ഗായ​ക​നും മും​ബൈ സ്വ​ദേ​ശി​യു​മാ​യ ഭ​വ്നിന്ദർ സിങ്ങു​മാ​യി താ​രം ലി​വിങ് റി​ലേ​ഷ​നി​ലാ​യി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു. എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്.

Amala paulamala paul and jagathamala paul latestamala paul latest newsamala paul marriageamala paul moviesamala paul newsamala paul proposalamala paul viralamala paul wedding photoslatestMalayalamsamsaaram.comviral
Comments (0)
Add Comment