പ്രായം കുറയ്ക്കുന്ന ചില ആരോഗ്യശീലങ്ങള്‍

നമ്മളുടെ പ്രായം പിറകിലോട്ട് നടക്കണമെങ്കില്‍ നമ്മളുടെ ആരോഗ്യവും അതുപോലെ തന്നെ സൂപ്പറായിരിക്കണം. നമ്മള്‍ എങ്ങിനെ ജീവിക്കുന്നു എന്നതാണ് നമ്മളുടെ ആരോഗ്യത്തിന്റേയും അടിസ്ഥാനം. ആരോഗ്യത്തിന്റെ മാത്രമല്ല, നമ്മളുടെ ചര്‍മ്മത്തിന്റേയും അടിസ്ഥാനം ഇതുതന്നെ. നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും.

ഓരോ ദിവസവും നമ്മുടെ ശരീരത്തിന് നിരവധി പോഷകങ്ങള്‍ അനിവാര്യമാണ്. ഇതിനായി, നമ്മള്‍ നല്ല ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. ഇതിനായി നിങ്ങള്‍ ആഹാരത്തില്‍ നല്ല ഫൈബര്‍ ചേര്‍ക്കണം. അതുപോലെ മിനറല്‍സ്, പ്രോട്ടീന്‍, വിറ്റമിന്‍സ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ശരീരത്തിനനുസരിച്ച് ചേര്‍ക്കുക. ഇതിനായി നിങ്ങള്‍ക്ക് ധാന്യങ്ങള്‍, ഇറച്ചി വിഭവങ്ങള്‍, പച്ചക്കറികള്‍ അതുപോലെ തന്നെ പഴങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങളെ എല്ലായ്‌പ്പോഴും ഹെല്‍ത്തിയാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, നല്ലപോലെ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍, നല്ല ഹെല്‍ത്തി ഡയറ്റ് പിന്തുടരാന്‍ ശ്രദ്ധിക്കുക.

നല്ലപോലെ വ്യായാമം ചെയ്യാന്‍ നിങ്ങള്‍ ഒരിക്കലും മറക്കരുത്. കൃത്യമായി വ്യായാമം ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും എന്നും നിലനില്‍ക്കും. പ്രത്യേകിച്ച്, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ, സംരക്ഷിക്കാനും ചര്‍മ്മ്തതിന് യുവത്വം നിലനിര്‍ത്താനും വ്യായാമം ചെയ്ത് ശീലിക്കുന്നത് നല്ലതാണ്. വ്യായാമം എന്ന് പറയുമ്പോള്‍ ജിമ്മില്‍ തന്നെ പോയി വ്യയാമം ചെയ്യണമെന്നില്ല. നിങ്ങള്‍ നല്ലപോലെ ഡാന്‍സ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ വീട്ടില്‍ ഒരു അരമണിക്കൂര്‍ വീതം ഡാന്‍സ് കളിക്കുന്നത് വ്യായാമത്തിന് തുല്ല്യമാണ്. അതുപോലെ തന്നെ വീട്ടില്‍ ചെയ്യുന്ന ചില ജോലികള്‍ വ്യായാമം ചെയ്യുന്ന അതേ ഗുണം നല്‍കുന്നതാണ്. അതുപോലെ നിങ്ങള്‍ക്ക് എന്നും രാവിലെ നടക്കാന്‍ പോകാവുന്നതാണ്. ജോഗ്ഗിംഗ് ചെയ്യുന്നത് സത്യത്തില്‍ ആരോഗ്യത്തിന് നല്ലതാണ്. അതപോലെ നിങ്ങളുടെ ചര്‍മ്മത്തിന് ചെറുപ്പം നല്‍കാനും ഇത് സഹായിക്കുന്നുണ്ട്.

ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. നമ്മളുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഉണ്ടായാല്‍ മാത്രമാണ് ചര്‍മ്മം വരണ്ട് പോകാതെ, നല്ല യുവത്വം ഉള്ളതായി നിലനില്‍ക്കുക. അതിനാല്‍, ഒരു ദിവസം മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നല്ല ശുദ്ധമായതോ, അല്ലെങ്കില്‍ തിളപ്പിച്ചാറിയ വെള്ളമോ നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. ഇതെല്ലാം ശരീരത്തില്‍ നിന്നും ടോക്‌സിന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തിലേയ്ക്ക് രക്തോട്ടം ലഭിക്കാനും ചര്‍മ്മത്തിന് നല്ല യുവത്വം നല്‍കാനും ഇത് സഹായിക്കുന്നുണ്ട്.

നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം കാത്ത് സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും മധുരം കുറയ്ക്കണം. അമിതമായി മധുരം കഴിക്കുന്നത് ചര്‍മ്മം വല്ലാതെ വരണ്ട് പോകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ നമ്മളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങളും ലഭിക്കാതെ വരുന്നു. ഇത് ഒഴിവാക്കാന്‍ മധുരം അടങ്ങിയ പലഹാരങ്ങള്‍, അതുപോലെ, പാനീയങ്ങള്‍, ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

അമിതമായി കെമിക്കല്‍സ് അടങ്ങിയ സോപ്പ്, ബോഡിലോഷന്‍, ബോഡി വാഷ് എന്നിവ ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ചര്‍മ്മം നല്ലപോലെ വരണ്ട് പോകുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ വേഗത്തില്‍ തന്നെ ചുളിവുകള്‍ വീഴുന്നതിനും കാരണമാകുന്നു. അതിനാല്‍, നല്ല നാച്വറല്‍ ആയിട്ടുള്ള പ്രോഡക്ട്‌സ് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഇത് ചര്‍മ്മത്തെ എന്നും യുവത്വം ഉള്ളതാക്കി നിലനിര്‍ത്താന്‍ സഹായിക്കും.

age reducing foodsarogyamfoodhealthhealth news malayalamhealth tipshealth tips malayalamKERALA FOODmalayalam newssamsaaram tvsamsaaram.com
Comments (0)
Add Comment