പ്രഭാത ഭക്ഷണമായി പാലും ഓട്സും? അറിയാം ആരോഗ്യഗുണങ്ങൾ

പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ഒരു ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരം. പാലു ചേർത്ത ഓട്സ് ഊർജമേകുന്ന ഒരു പ്രഭാത ഭക്ഷണമാണ്. ദിവസവും രാവിലെ ഓട്സും പാലും കഴിച്ചാൽ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്.

ഹൃദയാരോഗ്യം
ഓട്സിൽ സോല്യുബിൾ ഫൈബർ ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓട്സ് സഹായിക്കും. പാലിൽ പൊട്ടാസ്യം ഉണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കും.

ശരീരഭാരം നിയന്ത്രിക്കാം
ഓട്സും പാലും ഊർജമേകും. നാരുകൾ ധാരാളം ഉള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഭക്ഷണമാണ് ഓട്സ്.

നീർക്കെട്ട് കുറയ്ക്കുന്നു
ഓട്സിൽ ഒരിനം ആന്റിഓക്സിഡന്റ് ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പാലിൽ ആന്റിഇൻഫ്ലമേറ്ററി ഫാറ്റി ആസിഡുകൾ ഉണ്ട്.

പോഷകപ്രദം
ഓട്സും പാലും ചേരുമ്പോൾ ശരീരത്തിനാവശ്യമായ വിറ്റമിനുകള്‍, ധാതുക്കൾ, മാക്രോന്യൂട്രിയന്റുകളായ അയൺ, സിങ്ക്, ബി വിറ്റമിനുകൾ ഇവ ലഭിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ്
ഓട്സിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഓട്സ് കാരണമാകില്ല. പാലിലാകട്ടെ പ്രോട്ടീനും കൊഴുപ്പുകളും ഉണ്ട്. ഇതും പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു.

എല്ലുകളുടെ ആരോഗ്യം
എല്ലുകളെ ശക്തിപ്പെടുത്താൻ ആവശ്യമായ കാൽസ്യം, വിറ്റമിൻ ഡി, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് പാൽ. ഓട്സിൽ സിലിക്കോൺ ഉണ്ട്. ഇത് എല്ലുകളുടെ ധാതുവൽക്കരണത്തിന് സഹായിക്കുന്നു.

ഉദരാരോഗ്യം
ഓട്സിൽ പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇത് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. പാലിലാകട്ടെ പ്രോബയോട്ടിക്സ് ഉണ്ട്. ഇതും ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു.

arogyamente family doctorfoodhealthhealth tipshealthy foodmalayalam healthmalayalam newssamsaaramsamsaaram tv
Comments (0)
Add Comment