‘പക്ഷേ എനിക്കറിയാം എനിക്കു നിന്നെ ഇഷ്ടമാണെന്ന്’

സിനിമയെ വെല്ലുന്ന ജീവിതകഥയാണ് ഈ ദമ്പതികളുടേത്. പ്രണയത്തിന്റെ, തിരിച്ചടികളുടെ, അമ്പരപ്പിന്റെ, സങ്കടത്തിന്റെ, തിരിച്ചു വരവിന്റെ, പ്രണയ പുസ്തകത്തിന്റെ കഥ!!!

പറഞ്ഞു വരുന്നത് മിഷിഗണ്‍ സ്വദേശികളായ മുപ്പത്തൊന്നുകാരി കാംരേ കര്‍ട്ടോയേയും ഭര്‍ത്താവ് സ്റ്റീവിനെക്കുറിച്ചുമാണ്. ഗര്‍ഭാവസ്ഥയില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന അപൂര്‍വ്വമായ അവസ്ഥയെക്കുറിച്ചാണ്.

കാംരേ കര്‍ട്ടോ ഗര്‍ഭിണിയായി മുപ്പത്തിമൂന്നാമത്തെ ആഴ്ചവരെ വളരെ സാധാരണമായിരുന്നു ഇവരുടെ ജീവിതം. സ്‌നേഹം നിറഞ്ഞ, ആദ്യത്തെ കണ്‍മണിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍… പെട്ടെന്ന് ചുഴലി വന്നതിനെത്തുടര്‍ന്ന് കുഞ്ഞിനെ സിസേറിയന്‍ ചെയ്ത് എടുക്കേണ്ടി വന്നു.

എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് തകിടം മറിഞ്ഞു. സ്‌ട്രോക്ക് വന്ന് കാംരേ കര്‍ട്ടോയുടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ വരവ് നിലച്ചു. ഇതോടെ അവര്‍ കോമ സ്‌റ്റേജിലായി. ചികിത്സകള്‍ക്കിടെ കോമയില്‍ നിന്നും മോചിതയായെങ്കിലും കാംരേ കര്‍ട്ടോയ്ക്ക് ഒന്നും ഓര്‍ത്തെടുക്കാനായില്ല. ചുഴലി വന്നപ്പോളുള്ള അമിത രക്തസമ്മര്‍ദ്ദം അവരെ എക്ലാംസിയ എന്ന മറവി രോഗത്തിലെത്തിച്ചു.

മുന്‍പു നടന്നതും അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നും കാംരേയ്ക്ക് ഓര്‍ത്തെടുക്കാനാകുന്നില്ല. മറവിയുടെ പിടിയിലമര്‍ന്നുപോയിരുന്നു അവര്‍. പ്രണയവും ഭര്‍ത്താവും കുഞ്ഞും, മാതാപിതാക്കള്‍ അങ്ങനെ പ്രിയപ്പെട്ടതൊന്നും ഓര്‍ക്കാനാകാത്ത അവസ്ഥ. പിന്നെ ചികിത്സയുടെ നാളുകള്‍…

അങ്ങനെ ഏഴു വര്‍ഷം കൊണ്ട് ഭൂതകാലത്തിന്റെ ചിലവേരുകളൊക്കെ കാംരേ കര്‍ട്ടോ ഓര്‍ത്തെടുത്തു… ഓര്‍ത്തെടുത്തവയൊന്നും മറന്നുപോകാതെ കാംരേ ഡയറിയില്‍ കുറിച്ചു വയ്ക്കുന്നു.

ഇനിയാണ് പ്രണയത്തിന്റെ പിന്തുണയുടെ യഥാര്‍ത്ഥ ചിത്രം. ഭര്‍ത്താവ് സ്റ്റീവ് കാര്‍ട്ടോ അവരുടെ പ്രണയത്തെ ഭാര്യയെ ഓര്‍മ്മപ്പെടുത്തുവാന്‍ എഴുതിനല്‍കിയവയെല്ലാം ചേര്‍ത്ത് ഇപ്പോള്‍ ഒരു പുസ്തകമാക്കി ഇറക്കിയിരിക്കുകയാണ്- ‘പക്ഷേ എനിക്കറിയാം എനിക്കു നിന്നെ ഇഷ്ടമാണെന്ന്’ But I Know I Love You…

പ്രസിദ്ധീകരിച്ച പുസ്തകം
but i know i love ulovelove storysteve and camre curto
Comments (0)
Add Comment