വിചിത്രമാണ് താരങ്ങളുടെ ഈ സൗന്ദര്യ സംരക്ഷണ രീതികള്‍…

സൗന്ദര്യം എല്ലാവരുടേയും ആഗ്രഹമാണ്. അത് വര്‍ധിപ്പിക്കാന്‍ എന്തു പരീക്ഷണങ്ങള്‍ക്കും വിധേയമാകുന്നവരുണ്ട്. അതുകൊണ്ട് തന്നെ എല്ലാക്കാലത്തും സൗന്ദര്യവര്‍ധക വസ്തുക്കളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ധാരാളം പേരുണ്ട്. വിചിത്രമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ട്. സെലിബ്രിറ്റികള്‍ പലരും ഇത്തരം രീതികള്‍ പരീക്ഷിക്കുന്നവരാണെന്ന് പറയാറുണ്ട്. ഇതാ വിചിത്രമായ ചില സൗന്ദര്യ സംരക്ഷണ രീതികള്‍….

ക്ഷാരഗുണമുള്ള പ്രത്യേകതരം മണ്ണ് കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് പുരാതന ഫ്രഞ്ചുകാര്‍ വിശ്വസിച്ചിരുന്നു. ഇപ്പോഴും ഇത് ഹോളിവുഡ് സുന്ദരിമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ഷൈലന്‍ വൂഡ്‌ലി എന്ന അമേരിക്കന്‍ നടി തന്റെ സൗന്ദര്യ രഹസ്യം ഈ മണ്ണുതിന്നലാണെന്നു വ്യക്തമാക്കിരുന്നു.

Mandatory Credit: Photo by Ash Knotek/REX/Shutterstock- Shailene Woodley

മറ്റൊന്നാണ് രക്തം കൊണ്ടുള്ള ക്രീം. പ്ലാസ്മയും രക്താണുക്കളും വേര്‍തിരിച്ചെടുത്ത ശേഷം പ്ലാസ്മ ചേര്‍ത്ത് നിര്‍മിക്കുന്ന ക്രീം ആണിത്. ജര്‍മന്‍ ഡോക്ടറാണ് ഇത് വികസിപ്പിച്ചെടുത്തത്. ഒരു ബോട്ടിലിന് തൊണ്ണുറ്റാറായിരം രൂപയാണ് വില. പ്ലാസ്മ മികച്ച മോസ്ചറൈസറും ആന്റി എജിങ് ഗുണമുള്ളതുമാണെന്ന് സൗന്ദര്യ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ആഞ്ചലീന ജോളിയും വിക്‌ടോറിയ ബക്കാമും തങ്ങള്‍ പക്ഷിവിസര്‍ജ്യം കൊണ്ടുള്ള ഫേഷ്യല്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കിരുന്നു. ജപ്പാനിലെ രാപ്പാടിയുടെ വിസര്‍ജ്യത്തില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്.

ഒച്ചിനെ മുഖത്തുകൂടി ഇഴയിച്ച് നടത്തുന്ന സൗന്ദര്യ ചികിത്സയും ഏറെ പ്രചാരമുള്ള ഒന്നാണ്. ഒച്ചിനെ മുഖത്തുകൂടി ഇഴയ്ക്കുന്നത് കൊളീജിയന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും മുഖത്തിന്റെ ഭംഗി കൂട്ടുകയും ചെയ്യും. കൊറിയയില്‍ നിന്നാണ് ഇതിന്റെ വരവ്.

തേനിച്ചയെ കൊണ്ട് കുത്തിച്ചും സൗന്ദര്യം വര്‍ധിപ്പിക്കുന്നവരുണ്ട്. തേനിച്ചയെ ചികിത്സാടിസ്ഥാനത്തില്‍ പ്രത്യേക രീതിയില്‍ കുത്തിക്കുന്നത് കൊളീജിയന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നുമെന്ന് ചില സൗന്ദര്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മറ്റൊരു വിചിത്രമായ ഫേഷ്യലാണ് പെന്നിസ് ഫേഷ്യല്‍. നവജാതശിശുക്കളുടെ ലിംഗാഗ്ര ചര്‍മത്തില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. കൊറിയയാണ് ഈ ഫേഷ്യലിന്റെ ഉത്ഭവസ്ഥലം. മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും സൗന്ദര്യം കൂടാനും ഈ ഫേഷ്യല്‍ സഹായിക്കുമെന്നാണവരുടെ വാദം.

beautyweirdweird beauty tips
Comments (0)
Add Comment