നിരതെറ്റിയ പല്ലുകള്‍ നമ്മളില്‍ പലരുടേയും ചിരി മായിക്കാറുണ്ട്. നമുക്ക് ഇതിനറിയാവുന്ന ഏക പരിഹാരം എന്നത് പല്ലിന് കമ്പിയിടുക മാസങ്ങളോളം വേദന സഹിക്കുക എന്നതാണ്. പല്ലുകളുടെ ആകൃതി നേരെയാക്കാന്‍ കമ്പി ഇടുന്നവര്‍ നിരവധിയാണ്. മിക്കവര്‍ക്കും പല്ലില്‍ കമ്പി ഇടുക എന്നതിനോട് അത്ര താല്‍പ്പര്യവും കാണില്ല.
പല്ലില്‍ കമ്പി ഇടാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് പല്ലില്‍ കമ്പി ഇടാതെ തന്നെ പല്ല് നേരെ ആക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട്. പല്ലിന് പുറമേ കാണാത്ത രൂപത്തില്‍ ക്ലിപുകള്‍ പുറത്തിറക്കിയിരിക്കുകയാണ് പുതിയ കമ്പനികള്‍. ഇന്‍വിസിബിള്‍ അലൈനേര്‍സ് എന്നണിതിന്റെ പേര്.
പേര് പോലെ തന്നെ പല്ലിന് പുറമേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകള്‍ ഇന്‍വിസ് അലൈന്‍ എന്ന ആഗോള ബ്രാന്‍ഡാണ് കൂടുതലും പുറത്തിറക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ തയ്യാറാക്കുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് പല്ലിന് സാധാരണ നല്‍കുന്ന കമ്പിയേക്കാളും മികച്ച റിസള്‍ട്ടാണ് നല്‍കുന്നത്.
കൂടാതെ സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ആളുകള്‍ കൂടുതലും ഉപയോഗിക്കുക ഇത്തരത്തിലുള്ള ക്ലിപ്പുകളെയാണ്. ഇത് ആഹാര സമയത്തും ബ്രഷുപയോഗിക്കുമ്പോഴും എല്ലാം അഴിച്ച് മാറ്റി കൃത്യമായ രീതിയില്‍ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വെക്കാവുന്നതാണ്.
ഒരൊറ്റ ഇന്‍വിസിബിള്‍ അലൈനേര്‍ പല്ലിന് ഘടിപ്പിക്കാന്‍ ഏകദേശം 357300 രൂപ തൊട്ട് 428760 രുപയോളമാണ് ഡെന്‍ഡിസ്റ്റുകള്‍ ഈടാക്കുന്നത്. അതിനാല്‍ സാധാരണക്കാരിലേക്ക് എത്താന്‍ ഇത് ഇനിയും വൈകും