ശരീരത്തിലെ രക്തം ഒഴുക്കുന്നത് കേട്ടിട്ടുണ്ടോ? ഇവിടെ വന്നാൽ കേൾക്കാം

സൂച്ചി വിണാൽ പോലും കേൾക്കാൻ പാകത്തിന് നിശ്ബ​​​ദമായി ഇരിക്കാൻ പറ്റിയ സ്ഥലം ഉണ്ടോ? എത്ര ഒക്കെ ശബ്​ദം കേൾക്കാത്തെ ഇരിക്കാൻ നോക്കിയാലും അത് ന‌ടക്കാറില്ല. എന്നാൽ ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തം ഒഴുക്കുന്ന ശബ്​ദം വരെ കേൾക്കാൻ പറ്റുന്ന ഒരു നിശ്ബദ ഇടം ഉളള കാര്യം നിങ്ങൾക്ക് അറിയാമോ? വാഷിങ്ടണിൽ പോയാൽ അങ്ങനെ ഒരു സ്ഥലം ഉണ്ട്.

2015ൽ മൈക്രോസോഫ്റ്റാണ് ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി പണിതുണ്ടാക്കിയത്. ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കാനും ഈ സവിശേഷ മുറിക്ക് സാധിച്ചിട്ടുണ്ട്. വാഷിങ്ടണിലുള്ള മൈക്രോസോഫ്റ്റിന്റെ ആസ്ഥാന കെട്ടിടത്തിനുള്ളിലാണ് ഈ മുറിയുള്ളത്. അനീക്കോയിക്ക് ചാംബർ എന്നാണ് മുറിയുടെ പേര്.

ആ മുറിയിൽ കയറിയാൽ സ്വന്തം ഹൃദയമിടിപ്പ് പോലും കേൾക്കാൻ കഴിയുമത്ര. കുറച്ചുനേരം കൂടി മുറിയിൽ തുടരുകയാണെങ്കിൽ സ്വന്തം ശരീരത്തിലൂടെ രക്തമൊഴുകുന്നതിന്റെ ശബ്ദം കേൾക്കാൻ തുടങ്ങും.

ശ്വാസം വിടുന്നതും പുറത്തെടുക്കുന്നത് വരെ ഉച്ചത്തിൽ കേൾക്കാം. എന്നാൽ സവിശേഷമായി തയ്യാറാക്കിയ ഈ മുറിയിൽ ഒരുപരിധിയിൽ കൂടുതൽ നേരം ചിലവഴിക്കാൻ സാധിക്കില്ലെന്നാണ് പറയുന്നത്. നിശബ്ദത മൂലം കുഞ്ഞു ശബ്ദങ്ങൾ വരെ കേൾക്കാൻ പറ്റുന്നതിനാൽ കുറച്ചുകഴിഞ്ഞാൽ ശരീരത്തിന്റെ സമതുലിതാവസ്ഥയും പരിസരബോധവും നഷ്ടപ്പെടാൻ തു‌ങ്ങും.

MICROSOFTSILENT ROOMWASHINGTION
Comments (0)
Add Comment