വിവാഹത്തിന് മുമ്പ് ബ്യൂട്ടിപാർലറിൽ മേക്കപ്പിന് പോയ യുവതിയ്ക്ക് ഉണ്ടായത് ദാരുണ അനുഭവം. കർണാടകയിലെ ഹസ്സൻ ജില്ലയിലുള്ള ഗ്രാമത്തിലാണ് സംഭവം. മേക്കപ്പിനു ശേഷം യുവതിയുടെ മുഖം വിക്യതമായത്തോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ഫൗണ്ടേഷൻ ചെയ്ത ശേഷം മുഖത്ത് ആവി പിടിച്ചതോടെ യുവതിയുടെ മുഖം പൊള്ളുകയും നീരുവയ്ക്കുകയും ചെയ്തു. യുവതിയ്ക്ക് പുതിയമേക്കപ്പ് പരീക്ഷിച്ചതാണ് വിപരീതഫലമുണ്ടാക്കിയതെന്നാണ് ബ്യൂട്ടിപാർലർ ഉടമ പറഞ്ഞത്.
പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്യൂട്ടിപാർലറിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പോലീയിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.