ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ പടക്കം ധൈര്യപൂർവം കയ്യിലെടുത്ത് റോഡിൽ വയ്ക്കുന്ന ശോഭനയെയാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പിന്നീട് പടക്കം കത്തിക്കുകയെന്നതാണ് വെല്ലുവിളി. ആദ്യ ശ്രമത്തിൽ രക്ഷയില്ല.
മൂന്നാമത്തെ ശ്രമത്തില്‍ പടക്കത്തിനു തീപിടിച്ചു, പക്ഷേ ആ പരിസരത്ത് ശോഭന ഉണ്ടായാരുന്നില്ല. പടക്കത്തിനു തീപിടിച്ചതും ഒരൊറ്റ ഓട്ടമായിരുന്നു.
തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തിൽ മിസ് ചെയ്യുന്നുവെന്നും ശോഭന വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്…എന്നിങ്ങനെ പോകുന്നു കമന്റുകൾ.