കഴിഞ്ഞ് രണ്ട് വർഷം ലോകത്ത് കൊറോണ എന്ന് മഹാമാരി പർന്ന് പിടിച്ച് കാര്യം ആരും മറന്നിട്ട് ഉണ്ടാക്കില്ല. കൊറോണയെ പേടിച്ച് ഒന്ന് പുറത്ത് പോലും ഇറങ്ങാതെ എത്ര ദിവസങ്ങൾ മുമ്പോട്ട് പോയി. എന്നാൽ രോഗത്തിന്റെ വാർത്ത ഇപ്പോൾ അധികം കേൾക്കാറില്ലായിരുന്നു. പക്ഷേ ഇപ്പോഴും കൊറോണയെ പേടിച്ച് വീടിന് പുറത്തിറങ്ങാതെ ജീവിക്കുന്ന ആളുകൾ ഉണ്ടെന്നാണ് സത്യാവസ്ഥ.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഒരു അമ്മയും മകനുമാണ് മൂന്ന് വർഷമായിട്ടും പുറത്തിറങ്ങാതെ ജീവിച്ചത്. ഭർത്താവിനെ പോലും വീട്ടിനുള്ളിലേക്ക് കടത്തിയിട്ടില്ല. ഒരു രക്ഷയും ഇല്ലാത്തെ വന്നപ്പോൾ ഭർത്താവ് തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും ശിശുക്ഷേമ പ്രവർത്തകരും എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
കോവിഡിന്റെ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഭർത്താവ് ഉൾപ്പെടെ ഇവർ വീട്ടിനുള്ളിലാണ്. ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഭർത്താവ് വീട്ടിന് പുറത്തിറങ്ങി. ഇതിനു ശേഷം ഭർത്താവിനേയും വീട്ടിനുള്ളിലേക്ക് കയറ്റിയിട്ടില്ല. ഭർത്താവ് പീന്നിട് തൊട്ടടുത്ത് വാടക വീട് എടുത്ത് താമസിക്കുകയായിരുന്നു. ഇവർക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സാമഗ്രികളും വീട്ടു സാധനങ്ങളുമെല്ലാം ഇയാൾ വീടിന് പുറത്തുവെക്കുകയായിരുന്നു . മൂന്ന് വർഷമായി മകന്റെ പഠനം ഓൺലൈൻ വഴിയാണ്. ഗ്യാസ് തീർന്നാൽ വാങ്ങണമെന്ന് ഓർത്ത് ഗ്യാസ് സ്റ്റൗ പോലും സ്ത്രീ ഉപയോഗിച്ചിരുന്നില്ല.