മനുഷ്യന്മാർ പലരും ഓൺലെെൻ വഴി ഒരോ അപേക്ഷ സമർപ്പിക്കാറുണ്ട് അല്ലെ. എന്നാൽ ഒരു നായ സമർപ്പിച്ചാൽ എങ്ങനെ ഇരിക്കും. ബീഹാറിൽ ടോമി എന്ന് പേരുളള നായ ആണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ജാതി സർട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച വിചിത്രമായ ഈ അപേക്ഷ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണത്തിന് ശേഷം റദ്ദാക്കുകയായിരുന്നു. എല്ലാ വിവരങ്ങളും നല്‍കിയാണ് ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന ആധാറിൽ നായയുടെ ചിത്രം നല്‍കിയിട്ടുണ്ട്.
മറ്റ് രസകരമായ കാര്യം എന്തെന്ന് വച്ചാൽ അപേക്ഷയിൽ അച്ഛന്‍റെ പേര് ഷേരു, അമ്മയുടെ പേര് ജിന്നി, ലിംഗഭേദം പുരുഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകൻ തന്‍റെ വിലാസമായി വില്ലേജ് പാണ്ഡേപോഖർ, പഞ്ചായത്ത് റൗണ, വാർഡ് നമ്പർ 13, സർക്കിൾ ഗുരാരു, താനാ കൊഞ്ച് എന്നിവയും എഴുതിയിട്ടുണ്ട്. അപേക്ഷയിലെ മൊബൈൽ നമ്പർ ഡയൽ ചെയ്യുമ്പോൾ ട്രൂകോളറിൽ രാജ ബാബു എന്നാണ് പേര് കാണിക്കുന്നത്. ഈ വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.