വിചിത്രങ്ങളായ കാര്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. വിശ്വസിക്കാൻ പോലും പറ്റാത്ത എന്ത് മാത്രം ആചാരങ്ങളാണ് നമ്മൾക്ക് ചുറ്റും ഉളളത്. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലാത്ത ആചാരങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ഗ്രാമത്തെക്കുറിച്ച് കേൾക്കാൻ വഴിയില്ല.
ഇവിടുത്തെ ആളുകൾക്ക് വസ്ത്രങ്ങൾ വാങ്ങുകയോ ധരിക്കുകയോ ചെയ്യാറില്ല. 85 വർഷമായി ഈ ഗ്രാമത്തിൽ ഈ ആചാരം തുടരുന്നു. അതിഥികൾ വന്നാൽ പോലും ഈ ആചാരത്തിന് മാറ്റമില്ല. ബ്രിട്ടനിലെ സ്‌പിൽപ്ലാറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രാമത്താണ് ഈ സംഭവം. പൂർണ്ണ വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണ് ഇവിടെ താമസിക്കുന്നത്.
ശൈത്യകാലത്ത് അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്നുവെങ്കിൽ വസ്ത്രം ധരിക്കാം. ഗ്രാമത്തിൽ നിന്ന് മറ്റ് സ്ഥലത്തേക്ക് പോകുമ്പോൾ ആളുകൾ വസ്ത്രം ധരിക്കുന്നു, എന്നാൽ അവർ തിരിച്ചെത്തിയ ഉടൻ വീണ്ടും വസ്ത്രമില്ലാതെ ജീവിക്കാൻ തുടങ്ങും.