ഇത് അപൂർവ ഗർഭധാരണം; ഇന്ത്യയിൽ മൂന്നാമത്തേത്

അപൂർവങ്ങളായ ഗർഭധാരണ വാർത്തകൾ നാം കേട്ടിട്ടുണ്ട്. അപൂർവരിതിയിൽ കുട്ടികൾ ജനിക്കുന്നതും ഒരുപാ‌ട് ആണ്. വൈദ്യശാസ്ത്രത്തിലെ തന്നെ അപൂർവങ്ങളിൽ അപൂർവമായ ഗർഭധാരണ വാർത്തയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ഇരട്ട അറകളുള്ള ഗര്‍ഭപാത്രത്തില്‍ വളർച്ച പൂർത്തിയായ ഇരട്ടകുഞ്ഞുങ്ങൾക്കാണ് യുവതി ജന്മം നല്‍കി. ലോകത്തില്‍ ഇതുവരെ ഇത്തരം 17 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇത് മൂന്നാമത്തെ കേസാണ്.

വെസറ്റ് ബം​ഗാളിലാണ് സംഭവം. യുവതിയുടെ ഗർഭപാത്രത്തിന്റെ രണ്ട് അറകളിലും രണ്ട് ഭ്രൂണങ്ങളുണ്ടായിരുന്നു. ഇങ്ങനെയുളള മിക്ക കേസുകളിലും ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ പ്രായമെത്താതെയുള്ള ജനനം തുടങ്ങിയ സാധ്യത വര്‍ദ്ധിപ്പിക്കും. എന്നാൽ യുവതി ഇരട്ടകുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്.

ഗൈനക്കോളജിസ്റ്റായ ഡോ. പവിത്ര ബ്യാപാരിയുടെ നേതൃത്വത്തിലാണ് യുവതിയ്ക്ക്
ശസ്ത്രക്രിയ നടത്തിയത്. ഈ ഓപ്പറേഷന്‍ നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ തയാറാക്കിയിരുന്നു. രണ്ട് കുട്ടികളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

bipatite uteruspavithra biharitwinswest bengalwomen
Comments (0)
Add Comment