ജാതീയതയും തൊട്ടുകൂടായ്മയും നമ്മുടെ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടെന്നത് നമ്മുടെയെല്ലാം മിഥ്യാധാരണയാണെന്ന് അനുദിനം തെളിഞ്ഞുവരുകയാണ്. മനുഷ്യനെ മതം കൊണ്ടും സോഷ്യല്‍ സ്റ്റാറ്റസുകൊണ്ടും അളക്കുന്നവര്‍തന്നെ സമൂഹത്തിലെ മുന്തിയ ജീവികളായി തുടരുമ്പോള്‍ 63 ാം പിറന്നാളാഘോഷിക്കുന്ന കേരളനാട് തലകുനിച്ചു പോകുകയാണ്. ചില മനുഷ്യരെങ്കിലും ഇത്തരത്തില്‍ പ്രതിഷേധ സ്വരം കണ്ഡമിടറിക്കൊണ്ടാണെങ്കിലും ഉയര്‍ത്തുമ്പോളാണ് നാട്ടില്‍ മൂല്യമുള്ളവരും ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നത്.
പറഞ്ഞു വന്നത് ബിനീഷ് ബാസ്റ്റിനെക്കുറിച്ചാണ്, മൂന്നാംകിട നടനോടൊത്ത് വേദി പങ്കിടില്ലെന്നു പറഞ്ഞ അനില്‍ രാധാകൃഷ്ണമേനോനെക്കുറിച്ചാണ്. ആ സംവിധായകനും തന്റേതായ വാദങ്ങള്‍ കാണുമായിരിക്കാം… പക്ഷേ അതിനു മുകളില്‍ ജയിച്ചു നില്‍ക്കേണ്ടത് മനുഷ്യത്വം തന്നെയാണ്. താങ്കളെപ്പോലെയുള്ളവര്‍ക്കുള്ള മറുപടി അതേ താഴേക്കിട നടന്‍ തന്നെ നല്‍കിയിട്ടുണ്ട്. ഒട്ടും കൂടിയിട്ടുമില്ല, കുറഞ്ഞിട്ടുമില്ല!
‘മതമല്ല, മതമല്ല പ്രശ്നം.
എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം.
ഏത് മതക്കാരനല്ല പ്രശ്നം.
എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്,
ഞാനും
ഒരു മനുഷ്യനാണ്.’
ഹേ മനുഷ്യാ…… ഇന്ന് നിങ്ങള്‍ക്കു പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ നിരക്കുന്നവര്‍ നാളെ നിങ്ങളെ താഴെ ഇട്ടേക്കാം… തക്കം പാര്‍ത്തിരിക്കുന്നവരാണ് ചുറ്റിലും. മനുഷ്യനായി തുടരുക…. അപമാനിതനായി ഇനി ആ ശബ്ദം ഇടറാതിരിക്കട്ടെ!!!
ഇനി നിങ്ങള്‍ പറയൂ….