മാലിന്യത്തില്‍ നിന്നും ഷൂ നിര്‍മ്മിച്ച് അഡിഡാസ്

ബിസിനസില്‍ മാതൃകാപരമായ മാറ്റങ്ങള്‍ വരുത്തുകയാണ് പ്രമുഖ ബ്രാന്‍ഡായ അഡിഡാസ്. സമുദ്രമാലിന്യം സംസ്‌കരിച്ച് ഷൂ നിര്‍മിക്കുകയാണ് അഡിഡാസ് ഇപ്പോള്‍. ശാന്ത സമുദ്രത്തില്‍ നിന്ന് ശേഖരിച്ച മാലിന്യം സംസ്‌കരിച്ചാണ് ഷൂ നിര്‍മാണം.

ഈ വര്‍ഷം പത്തുലക്ഷം പ്രകൃതിസൗഹൃദ ഷൂ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ശാന്തസമുദ്രത്തിന്റെ തീരങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും ശേഖരിച്ച മാലിന്യം സംസ്‌കരിച്ച് നിര്‍മിച്ച ഷൂ വിപണിയില്‍ എത്തികഴിഞ്ഞു.

ഈ വര്‍ഷം 11 മില്യണ്‍ ഷൂ നിര്‍മിക്കുമെന്നാണ് അഡിഡാസിന്റെ വാഗ്ദാനം. 2024ലോടെ അഡിഡാസ് ഉല്‍പന്നങ്ങളുടെ നിര്‍മാണം പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യം.

മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഇവയ്ക്ക്. ഇത്തരം ഷൂസുകള്‍ ഉപയോഗിച്ചശേഷം വലിച്ചെറിയേണ്ട. സംസ്‌കരിച്ചെടുത്ത് വീണ്ടും ഷൂ നിര്‍മിക്കാം.

adidasadidas shoeshoes
Comments (0)
Add Comment