വ്യത്യസ്തങ്ങളായ ഒരോ രീതിയിലും കുഞ്ഞുങ്ങൾ ജനിക്കുന്ന വാർത്ത കേട്ടിട്ടുണ്ടാവും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ബ്രസീലിലാണ് സംഭവം. അത്ഭുതമായി വാലുമായി പെൺകുട്ടിയാണ് ജനിച്ചത്. ആറ് സെന്റീമീറ്റർ നീളമുള്ള വാലാണ് കുട്ടിയ്ക്ക് ഉളളത്. സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്.
എംആർഐ പരിശോധനയിൽ കുഞ്ഞിന്റെ നട്ടെല്ലിൽ ചെറിയൊരു വിടവുള്ളതായും ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കൂടതൽ പരിശോധനയ്ക്കുവിധേയമാക്കിയതിനു ശേഷം വാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തും. ‘സ്പൈന ബിഫിഡ’ എന്ന അപൂർവ അവസ്ഥയാണ് ബ്രസീലിലെ പെൺകുഞ്ഞിന് ഉണ്ടായിരുന്നത്.
വാലുമായി ജനിക്കുന്ന മനുഷ്യ കുഞ്ഞുങ്ങൾ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. ലോകത്ത് 200 പേരിൽ മാത്രമാണ് ഈ അവസ്ഥ റിപ്പോർട്ട് ചെയ്തത്.