വിവാഹ ക്ഷണകത്തിലെ പ്രതികൾ, ഒരു വെറെെറ്റി ഐറ്റം

വ്യത്യസ്തങ്ങളായ വിവാഹ ക്ഷണകത്തുകൾ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ ഇത് ഒരു വെറെെറ്റി ഐറ്റം തന്നെയാണ്. വിവാഹ ​ദമ്പതികളെ പ്രതികൾ ആക്കികൊണ്ടാണ് ക്ഷണകത്ത് തയ്യാറാക്കിയിരിക്കുന്നത്. ജിതിനും ജിനയുമാണ് ഇതിലെ പ്രതികൾ. വരന്റെയും വധുവിന്റെയും പേര് മുതൽ മൂഹുർത്തം ഉൾപ്പെടെയുളള എല്ലാം കാര്യങ്ങളും വ്യത്യസ്തമായ രീതിയിലാണ് കുറിച്ചിരിക്കുന്നത്. 1ാം പ്രതി 2ാം പ്രതി, കുറ്റം, ശിക്ഷ എന്നിങ്ങനെ. സുഹ്യത്തുകൾ തയ്യാറാക്കിയ ക്ഷണകത്ത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെരലാണ്. കല്ല്യാണവും ഒരു ശിക്ഷ തന്നെ എന്ന് നിരവധി രസകരമായ കമ്മന്റുകളാണ് ക്ഷണകത്ത് കണ്ട് വന്നിരിക്കുന്നത്.

jinyajithinletterviralwedding
Comments (0)
Add Comment