മരുമകന് ഭാര്യവീട്ടുകാരുടെ 379 വിഭവങ്ങളുടെ വിരുന്ന്

കേൾക്കുമ്പോൾ തന്നെ രസമായി തോന്നുമെങ്കിലും ഇത് സംഭവം സത്യമാണ്. വിവാഹം കഴിഞ്ഞ് എത്തുന്ന വധു വരന്മാർക്ക് വിരുന്ന് കൊടുക്കുന്നത് പതിവാണ്. ഒരുപാട് വിഭവങ്ങളും മറ്റ് ഉണ്ടാവാറുണ്ട്. എന്നാൽ ഭാര്യ വീട്ടിൽ നിന്ന് 379 വിഭങ്ങൾ ഒരുക്കി വച്ച് കഴിക്കാനുളള ഭാ​ഗ്യം കിട്ടിയ ലോകത്തിലെ ആദ്യത്തെ മരുമകനാവും ഇദ്ദേഹം. ആന്ധ്രാപ്രദേശിലാണ് സംഭവം. ഇവിടുത്തെ ഭക്ഷണ വൈവിധ്യം പ്രസിദ്ധമാണ്.

നവദമ്പതികളുടെ ആദ്യസംക്രാന്തി ഉത്സവം ആഘോഷിക്കാനാണ് ഭാര്യ വീട്ടിൽ എത്തിയത്. എന്നാൽ മരുമകനെ ഒന്ന് ഞെട്ടിച്ചാല്ലോ എന്നായിരുന്നു ഭീമ റാവുവിന്റെയും ചന്ദ്രലീലയുടെയും തീരുമാനം. അങ്ങനെ ഇവർ 379 വിഭവങ്ങൾ വീട്ടിൽ തന്നെ പാചകം ചെയ്തു. വ്യത്യസ്തങ്ങളായ ലഡു, ചോക്ലേറ്റസ് പല തരത്തിലുളള പായസങ്ങൾ എന്ന് തുടങ്ങി നിരവധി മധുരപലഹാരങ്ങളും പല രുചികളിലുളള അച്ചാറുകളും ഈ കൂട്ടത്തിലുണ്ടായിരുന്നു.

എട്ട് മാസത്തെ തയ്യാറെടുപ്പായിരുന്നു 379 വിഭവങ്ങൾക്ക് പിറകിൽ. രണ്ടാഴ്ചയോളം എടുത്താണ് പാചകം പൂർത്തിയാക്കിയത്. ഇത്രയും സ്നേഹനിധിയായ അമ്മായിയമ്മയെ കിട്ടിയത് തന്റെ ഭാഗ്യമെന്നാണ് മരുമകൻ പറയുന്നത്.

379 FOODSANDRAPRADFESHcoupleFEAST
Comments (0)
Add Comment