2022 ൽ ബ്രസീൽ-അർജന്റീന ഫൈനൽ കളിക്കും പ്രവചനവുമായി ഇഎ സ്‌പോർട്‌സ്

ഖത്തർ ലോകകപ്പിന് കേവലം എട്ട് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മുൻനിര ടീമുകളെല്ലാം തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാല് വർഷം കൂടുമ്പോൾ വിരുന്നുവരുന്ന ഫുട്‍ബോൾ മാമാങ്കത്തിന് ആരാധകരും ഒരുങ്ങി കഴിഞ്ഞു. ഇതിനിടയിൽ പല പ്രമുഖരും തങ്ങളുടെ പ്രവചനങ്ങളുമായി രംഗത്തുണ്ട്. 2010 ലോകകപ്പിൽ സ്പെയിൻ കപ്പ് നേടുമെന്ന് പ്രവചിച്ച പോൾ നീരാളിയെ കടത്തിവെട്ടാനുള്ള ശ്രമങ്ങളാണ് പലരും നടത്തുന്നത്,

എന്നാൽ ഇപ്പോഴിതാ പ്രമുഖ വീഡിയോ ഗെയിം നിർമ്മാതാക്കളായ ഇഎ സ്‌പോർട്‌സ് തങ്ങളുടെ പ്രവചനം നടത്തി കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ-അർജന്റീന സ്വപ്‌ന ഫൈനൽ നടക്കുമെന്നാണ് ഇവരുടെ പ്രവചനത്തിൽ പറയുന്നത്. ഫൈനലിൽ ബ്രസീലിനെ തകർത്ത് അർജന്റീന കപ്പ് നേടുമെന്നും ഇഎ സ്‌പോർട്‌സ് പറയുന്നു.

കഴിഞ്ഞ മൂന്ന് ലോകകപ്പിലെയും വിജയികളെ കൃത്യമായി പ്രവചിച്ച റെക്കോർഡുണ്ട് ഇഎ സ്‌പോർട്‌സിന്. എന്നാൽ അർജന്റീന ആരാധകർ ആഘോഷിക്കാൻ വരട്ടെ. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെയും കിരീട ജേതാക്കളെ കൃത്യമായി പ്രവചിച്ചിട്ടുണ്ടെങ്കിലും അതിന് പുറമെയുള്ള ഇവരുടെ പ്രവചനങ്ങളിൽ വമ്പൻ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നതാണ് ചരിത്രം. 

2022 Qatar world cup
Comments (0)
Add Comment