ഇന്നത്തെക്കാലത്ത് യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നേരത്ത് ഉറങ്ങാനും ഉണരാനും കഴിയാത്തതെന്ന് ട്രോളന്‍മാര്‍ പറയാറുണ്ട്. നേരത്ത് ഉറക്കമുണരാനാകുന്നില്ലേ…. ഇതാ മുട്ടന്‍ പണിതന്ന് നിങ്ങളെ ഉണര്‍ത്തുന്ന അലാറങ്ങള്‍…
പറക്കും വിദ്വാന്‍
ഫ്‌ളൈയിംങ് അലാമെന്നു കേട്ടിട്ടുണ്ടോ? അലാറം അടിക്കാന്‍ തുടങ്ങിയാല്‍ ക്ലോക്കിന്റെ ഒരുഭാഗം പങ്കകളുടെ സഹായത്തോടെ പറക്കാന്‍ തുടങ്ങും. പറന്നുപോയ ഭാഗം ക്ലോക്കില്‍ തന്നെ വച്ചാലേ പിന്നെ അലാറം കരച്ചില്‍ നിര്‍ത്തൂ. ഈ സമയംകൊണ്ട് ഉറക്കം പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കാര്‍പ്പറ്റ് അലാറം
അലാറമടിച്ചു തുടങ്ങിയാല്‍ എണീക്കാതെ രക്ഷയില്ല. കാരണം ഇത് കാര്‍പ്പറ്റ് അലാറമാണ്. ചവിട്ടിയുടെ ആകൃതിയിലുള്ള ഈ അലാറത്തില്‍ എഴുന്നേറ്റ് നിന്നാല്‍ മാത്രമേ ശബ്ദം നിലക്കൂ…
ചക്രത്തിലോടും ക്ലോക്കി
ക്ലോക്കി എന്നു പേരുള്ള അലാറത്തിന് രണ്ടു ചക്രങ്ങളുണ്ട്. സമയമായാല്‍ ബീപ്പ് ശബ്ദം കേള്‍പ്പിച്ച് ഇരിക്കുന്നിടത്തു നിന്ന് ഇറങ്ങിയോടി മുട്ടന്‍ പണി കിട്ടും.
മുറിയില്‍ ഓടിനടക്കുന്ന ഈ വിരുതനെ കൈയ്യിലെടുത്താലേ കക്ഷി കരച്ചില്‍ നിര്‍ത്തൂ… ശല്യം ചെയ്ത് ഉണര്‍ത്തുമെന്ന് സാരം.
എണീറ്റില്ലെങ്കില്‍ പണം കീറുന്ന അലാറം
വലിയ വിവരണങ്ങള്‍ വേണ്ട. എഴുന്നേറ്റില്ലേല്‍ കാശു പോകും. ഈ അലാറം സെറ്റ് ചെയ്യാന്‍ നോട്ടു വേണം. കൃത്യസമയത്ത് എണീക്കാതെ അലാറം സ്‌നൂസ് ചെയ്താല്‍ വച്ച പണം കീറിക്കളയുന്ന മുട്ടന്‍ പണി കിട്ടും. ജാഗ്രതൈ.
കട്ടിലില്‍ നിന്ന് എടുത്തൊരു ഏറ്!
ഹൈ വോള്‍ട്ടേജ് ബെഡ് ഇജക്ടര്‍ എന്ന അലാറം ശാരീരികമായിത്തരും മുട്ടന്‍ പണി. അലാറമടിച്ചിട്ടും എണീറ്റില്ലെങ്കില്‍ പിന്നെ കക്ഷി എടുത്ത് എറിഞ്ഞു കളയും. പിന്നെ എണീക്കാന്‍ പറ്റുമോ എന്നത് ഉപയോഗിക്കുന്ന ആളുടെ ഭാഗ്യം പോലെ ഇരിക്കും… വീഡിയോ കണ്ടു നോക്കൂ…