യുവാക്കള്‍ അവരുടെ ഒഴിവുനേരങ്ങള്‍ ചിലവിടുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ്. മറ്റു കാര്യങ്ങള്‍ക്കായി സമയം ചിലവിടുന്നതിലും കൂടുതല്‍ അവര്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുളള തട്ടിപ്പുകള്‍ വളരെ വേഗത്തില്‍ വ്യാപിക്കുകയാണെന്ന് പഠനം. ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ ലോകവ്യാപകമായി 43 ശതമാനം ഉയര്‍ന്നതായിയാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സൈബര്‍ ക്രിമിനലുകള്‍ക്ക് പ്രിയപ്പെട്ടത്. ക്രെഡിറ്റ് കാര്‍ഡ് മോഷണം മുതല്‍ മുകളിലേക്കുള്ള കുറ്റങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും.
ഇതിന് പ്രധാനപ്പെട്ട കാരണം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ സൗജന്യമാണ് എന്നതാണ് എന്നും കറന്റ് സ്റ്റേറ്റ് ഓഫ് സൈബര്‍ ക്രൈം – 2019 എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. ആര്‍എസ്എ സെക്യൂരിറ്റിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഏറ്റവും അധികം സൈബര്‍തട്ടിപ്പുകള്‍ നടക്കുന്ന മാധ്യമം മൊബൈല്‍ഫോണ്‍ ആണ്. ഏതാണ്ട് 70 ശതമാനം അധിക വളര്‍ച്ചയാണ് ഈ രംഗത്തെ തട്ടിപ്പുകളില്‍ ഒറ്റവര്‍ഷം കൊണ്ടുണ്ടായത്. ആറിരട്ടിയോളം മൊബൈല്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പ് പെരുകിയെന്നും റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നുണ്ട്.
ചതികികുഴികള്‍ക്കു പുറമേ സൈബര്‍ ബുള്ളിയിങ്, മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്യുക തുടങ്ങിയ പ്രവൃത്തികള്‍ യുവജനങ്ങളുടെ മാനസികാരോഗ്യത്തെ തന്നെ ബാധിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗം കുറച്ചു മറ്റു കാര്യങ്ങളിലേക്ക് മനസ്സിനെ കൂട്ടികൊണ്ട് പോകുക എന്നതാണ് ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം.