ഉപദ്രവകരമായ കണ്ടുപിടുത്തങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനുണ്ട്, തോമസ് മിഡ്ജലി ജൂനിയര്‍! ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ മികച്ചവയെങ്കിലും ഹാനികരമായ കാര്യങ്ങളാണ് ഈ കണ്ടുപിടുത്തങ്ങള്‍ ഭൂമിക്ക് നല്‍കിയത്. എന്തൊക്കെയായിരുന്നു ആ കണ്ടുപിടുത്തങ്ങള്‍ എന്നറിയണ്ടേ…?
ഇദ്ദേഹം ആദ്യമായി കണ്ടുപിടിച്ചത് ഫെറോണ്‍ എന്ന വാതകമാണ്. ശീതീകരണികളില്‍ ഉപയോഗിച്ചു വന്നിരുന്ന ഈ വാതകം ഓസോണ്‍ പാളികളില്‍ വിള്ളലുണ്ടാക്കി ഭൗമാന്തരീക്ഷത്തെ മോശമായി ബാധിക്കുന്നെന്നു കണ്ടെത്തിയതിനാല്‍ നിരോധിക്കപ്പെട്ടു.
പിന്നീട് ഇദ്ദേഹം കണ്ടുപിടിച്ചതാകട്ടെ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ അഥവാ സി എഫ് സി. ഓസോണ്‍ പാളിയെ കൂടുതല്‍ മോശമായി ബാധിക്കുന്ന ഈ വാതകം ഇപ്പോഴും നിരോധനത്തിലാണ്.
മൂന്നാമത്തെ വിനാശകാരിയായ കണ്ടുപിടുത്തവും പുറകേ എത്തി, ടെട്രാ ഈഥൈല്‍. വിഷപദാര്‍ത്ഥമായ ലെഡില്‍ നിന്നും വികസിപ്പിച്ചതാണ് ഈ മൂലകം. ഇതും നിരോധിക്കപ്പെട്ടു.
ഈ ശാസ്ത്രജ്ഞന്റെ അന്ത്യവും സ്വയംനിര്‍മ്മിച്ച യന്ത്രം മൂലമായിരുന്നു. കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടപ്പോള്‍ ആരുടേയും സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ നിര്‍മ്മിച്ച യന്ത്രത്തില്‍ അബദ്ധത്തില്‍ കഴുത്തു കുരുങ്ങി അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.