ഇവരാണ് യഥാര്‍ത്ഥ വിജയികള്‍, നന്ദിയോടെ ഒരു മകന്‍!!!

യുവാക്കള്‍ പഠനത്തില്‍ മുന്നേറുന്നതും ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടുക എന്നതും പുതിയകാര്യമല്ല. എന്നാല്‍ തങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെട്ട രക്ഷിതാക്കളെ ഇത്തരം സാഹചര്യങ്ങളില്‍ ആദരവും നന്ദിയും അറിയിക്കുന്നത് യുവത്വത്തിന്റെ മര്യാദയാണ്. ഇത് കൃത്യമായി ചെയ്ത ഒരു യുവാവിനെ കാണാം.

എംബിഎ ബിരുദാനന്തര ബിരുദം നേടിയ ചടങ്ങിനു ശേഷം രക്ഷിതാക്കളെ റിക്ഷയിലിരുത്തി റിക്ഷയോടിച്ച് വീട്ടിലേക്കു പോകുന്ന യുവാവിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും അഭിനന്ദനങ്ങളറിയിക്കുകയാണ്.

ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നും അകൗണ്ടന്‍സി ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന വിഷയത്തില്‍ എംബിഎ നേടിയ വ്വാലി യുള്ള എന്ന യുവാവാണ് മാതൃകയാകുന്ന പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. തന്റെ മാതാപിതാക്കള്‍ക്കുള്ള നന്ദിയറിയിക്കാന്‍ കണ്‍വോക്കേഷന്‍ ചടങ്ങിനു ശേഷം അവരെ കണ്‍വൊക്കേഷന്‍ ഗൗണും ക്യാപും ധരിപ്പിച്ച് റിക്ഷയിലിരുത്തി അഭിമാനത്തോടെ റിക്ഷ ഓടിക്കുന്നതാണ് ചിത്രം. എന്താണ് രക്ഷിതാക്കളുടെ മനസ്സിലപ്പോളുള്ള വികാരം എന്നത് ഇരു മുഖങ്ങളില്‍ നിന്നും വ്യക്തം.

വ്വാലി ഈ ചിത്രം ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ട് മനോഹരമായി ഇങ്ങനെ എഴുതി

അമ്മയാണ് എന്റെ ജീവിതത്തിന്റെ കിരീടം, അതുകൊണ്ടാണ് കണ്‍വൊക്കേഷന്‍ ക്യാപ് അമ്മയ്ക്കുള്ളതാകുന്നത്!
അച്ഛനാണ് എല്ലാ കഷ്ടതയിലും എന്നെ സംരക്ഷിച്ചത്, അതുകൊണ്ട് കണ്‍വൊക്കേഷന്‍ ഗൗണ്‍ കൂടുതല്‍ യോജിക്കുന്നത് കര്‍ഷകനായ അച്ഛന്റെ വിയര്‍പ്പില്‍ മുങ്ങിയ ശരീരത്തിനു തന്നെയാണ്…

ഇതാകും ഏതൊരു മാതാപിതാക്കളുമാഗ്രഹിക്കുന്ന വാക്കുകള്‍!!

graduateparentssunthankfulwali ullah
Comments (0)
Add Comment