എന്റെ മകനെ കാണാനില്ല..! കറുത്ത മുടിയില്‍ ചുവന്ന ചായം പൂശിയ എന്റെ മകനെ കാണാനില്ല..!!! ഇങ്ങനെയാണ് രാവണ്‍ എന്ന ഹ്രസ്വചിത്രം തുടങ്ങുന്നത്. വെറും നാലു മിനിറ്റുകള്‍ കൊണ്ട് വംശീയതയുടെയും നിറത്തിന്റെയും സവര്‍ണ സങ്കല്‍പത്തിന്റെയും സ്വത്വബോധത്തിന്റെയും പുഴുക്കുത്തുകളെ നല്ല വൃത്തിയായി ട്രോളി വിടുകയും ചെയ്താണ് ചിത്രം അവസാനിക്കുന്നത്.പുതുമയാര്‍ന്ന അവതരണവും സംഭാഷണരീതിയും തന്നെയാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ടുന്ന ഭാഗം. ആദര്‍ശ് കുമാര്‍ അനിയലാണ് ചിത്രത്തിന്റെ സംവിധായകന്‍.
video;