‘സാമി സാമി’പാട്ടിന് നൃത്തം ചെയ്യില്ല, രശ്മിക മന്ദാന

ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിലെ സാമി സാമി എന്ന് ​ഗാനം വളരെ ​ഹിറ്റായിരുന്നു. ഈ ഇടയിൽ രശ്മിക മന്ദാന പറഞ്ഞ് കാര്യം ഏറെ വെെറലായിരുന്നു. ഇനി സാമി സാമി എന്ന് ​ഗാനത്തിന് ന്യത്തം ചെയ്യില്ലെന്നാണ് താരം വെളിപ്പെടുത്തിയത്. ഇനിയും ആ ചുവട് വെച്ചാൽ ഭാവിയിൽ പുറംവേദന വരുമെന്നാണ് താരം പറയുന്നത്.

അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. 111 മില്ല്യണ്‍ വ്യൂസാണ് തെലുങ്കിൽ ഈ ​ഗാനത്തിന് ഉളളത്.

Allu ArjunPUSPA 1RASHMIKA MANDANASAMI SAMI
Comments (0)
Add Comment