മുഷിയുകയോ നനയുകയോ ചെയ്യാത്ത വസ്ത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തരം വസ്ത്രങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് കൂടി അറിഞ്ഞാലോ??? വെറുതെ പറയുന്നതല്ല, ചിലര്‍ക്കെങ്കിലും പരിചിതമായ നാനോ ടെക് ഫാബ്രിക് എന്ന വസ്ത്രത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. നാനോ സാങ്കേതിക വിദ്യയിലൂടെയാണ് ഇത്തരം വസ്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത്.
നല്ല ഇലാസ്തികതയുള്ള പ്രത്യേകതരം തുണിത്തരങ്ങളാണ് ഇവ. സാധാരണ തുണികളെ അപേക്ഷിച്ച് നിരവധി ഗുണങ്ങളാണ് ഇത്തരം തുണിക്കുള്ളത്.
1000 നാനോമീറ്ററില്‍ താഴെ കുറഞ്ഞ കട്ടിയുള്ള തുണികളാണ് നാനോടെക് ഫാബ്രിക്‌സ്. അതിനാല്‍ തന്നെ ഒരു തുള്ളിവെള്ളം പോലും കടത്തിവിടാത്ത സൂപ്പര്‍ ഹൈഡ്രോഫോബിസിറ്റി ഇതിന്റെ പ്രത്യേകതയാണ്. ഇവയ്ക്ക് ഈര്‍പ്പം അകറ്റാനും ബാക്ടീരിയകളെ പ്രതിരോധിക്കാനും കഴിവുണ്ട്.
രോഗം ബാധിച്ച ശരീരഭാഗങ്ങളില്‍ മരുന്നെത്തിക്കാനും നാനോ തുണികള്‍ ഉപയോഗിച്ചുവരുന്നുണ്ടത്രേ… നാനോതുണിയില്‍ ധാരാളം സുക്ഷ്മ സുഷിരങ്ങള്‍ ഉണ്ടാകും.അതില്‍ ആവശ്യമായ മരുന്നു നിറച്ച് രോഗം ബാധിച്ച ശരീരഭാഗം പൊതിയുന്നു. തുണിയില്‍ നിന്ന് ശരിരത്തിലേക്ക് മരുന്നിറങ്ങുകയും പുറത്തുനിന്നും മറ്റു ബാക്ടീരിയകള്‍ കടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യുന്നു.
1980 കളില്‍ നാനോടെക്‌നോളജി പ്രചാരത്തില്‍വന്നപ്പോള്‍തന്നെ നാനോ ഫാബ്രിക്‌സും വികസിപ്പിച്ചിരുന്നു. നാനോ നാരുകളാല്‍ നെയ്തും നാനോ കണങ്ങളടങ്ങിയ ലായിനി തുണികളില്‍ പുരട്ടിയും ഇത് നിര്‍മ്മിക്കപ്പെടുന്നു.