‘മോണ്‍സ്റ്റര്‍’ ഒടിടിയിലേയ്ക്ക്

മോഹന്‍ലാല്‍ ലക്കി സിംഗായി എത്തിയ മോണ്‍സ്റ്ററിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്ഡേഷൻ പുറത്തുവന്നു . ഈ മാസം 25ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വഴി ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. തിയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. 

മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമാണ് മോണ്‍സ്റ്റര്‍ എത്തിയത്. ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

MohanlalMollywoodMONSTEROTT
Comments (0)
Add Comment