ഗ്ലാമർ വേഷങ്ങളിൽ നിന്ന് വഴിമാറി, മികച്ച ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതായി സണ്ണി ലിയോൺ നേരത്തെ പറഞ്ഞിരുന്നു. അത്തരമൊരു മാറ്റം തന്റെ ജീവിതത്തിൽ എത്തിചേർന്നതായി താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
സൂപ്പർ ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പേരിടാത്ത പുതിയ ചിത്രത്തിൽ അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ച സന്തോഷം സണ്ണി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. ചിത്രത്തിൽ മനോഹരമായ പ്രകടനം കാഴ്ചവച്ച സണ്ണിയ്ക്ക് നന്ദി അറിയിക്കുന്നതായി അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സണ്ണിയുടെ സിനിമക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
പഞ്ചാബിൽ കുടുംബ വേരുകളുള്ള കനേഡിയൻ താരമായ സണ്ണി ലിയോണ്‍ 2012-ൽ ”ജിസം 2′ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രധാന ഭാഷകളിലെല്ലാം സാന്നിധ്യമറിയിച്ച സണ്ണി, മമ്മൂട്ടിയോടൊപ്പം “മധുര രാജ’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.