കൂട്ടുകാരിയുടെ കട ഉദ്ഘാടനത്തിൽ തിളങ്ങി നടി അന്ന രേഷ്മ രാജൻ. അഭിനേതാവും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്ന ആൻ റോയ്‌യുടെ പുതിയ കടയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു അന്നരാജൻ. റോഷ്നയും അന്നയും അടുത്ത സുഹൃത്തുക്കളാണ്. അങ്കമാലി ഡയറിസീലൂടെ ശ്രദ്ധേയനായ കിച്ചു ടെല്ലസിന്റെ ഭാര്യയാണ് റോഷ്ന. കിച്ചുവിന്റെയും അന്നയുടെയും ആദ്യ സിനിമയായിരുന്നു അങ്കമാലി ഡയറീസ്.
ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് റോഷ്ന ആൻ റോയ്. എൽഫന്റ് സ്റ്റോറീസ് എന്നാണ് റോഷ്നയുടെ കടയുടെ പേര്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു നേട്ടമാണ് ഇന്നിവിടെ പ്രഖ്യാപിക്കുന്നത് എന്നാണ് തന്റെ സംരംഭത്തെക്കുറിച്ച് റോഷ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അതിന്റ തുടക്കവും എനിക്കെത്രയും പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ആവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..അതു സാധിച്ചു. ഈ ഒരു അവസരത്തിൽ ദൈവത്തിനു നന്ദി.പറയുന്നു … സ്നേഹിച്ചു ചേർത്ത് പിടിച്ചവരോട്, തള്ളി പറഞ്ഞവരോടു, കുറ്റപ്പെടുത്തിയവരോട്, എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദി.
കാരണം എന്നെ ഇത്രയും വളരാൻ പ്രാപ്തയാക്കിയത് ഇവരെല്ലാമാണ്.
തിരിമാലിയാണ് അന്നയുടേതായി ഇറങ്ങിയ അവസാന ചിത്രം. ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ ന്നിവയാണ് നടിയുടെ പുതിയ സിനിമ പ്രോജക്ടുകൾ.