ചെറുപ്പക്കാരെപ്പോലും തോൽപ്പിക്കുന്ന സൗന്ദര്യവുമായി മമ്മൂക്ക

മലയാള സിനിമയിലെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രായം 71 കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, പ്രായം കൂടും തോറും വീര്യവും കൂടുകയാണെന്ന് മാത്രം. മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. അടുത്തിടെയാണ് മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തില്‍ 51 വര്‍ഷം പിന്നിട്ടത്. സിനിമാ പ്രേമികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്നും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. അതിനാല്‍ തന്നെ ശരീരവും ഭക്ഷണക്രമവും വസ്ത്രധാരണവുമെല്ലാം ഗംഭീരമായി ശ്രദ്ധിക്കുന്നയാളുമാണ് അദ്ദേഹം.

മമ്മൂട്ടി ഏത് വസ്ത്രം ധരിച്ചാലും കാണാന്‍ അടിപൊളിയാണെന്ന് പറയാറുണ്ട്. സാധാരണ മുണ്ടും ഷര്‍ട്ടുമാണെങ്കിലും അതല്ല, കോട്ടും സ്യൂട്ടുമാണെങ്കിലുമെല്ലാം മമ്മൂട്ടിയ്ക്ക് ഒരുപോലെയാണ്. 71 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം അതേപടി നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്താണെന്ന് അദ്ദേഹത്തോട് ചോദിക്കാത്തവര്‍ ഉണ്ടാകില്ല.  

ഇപ്പോള്‍ ഇതാ അബുദാബിയില്‍ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ വിജയാഘോഷത്തിനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പുത്തന്‍ ചിത്രവുമായി സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.മമ്മൂക്കയുടെ ചിത്രങ്ങളും അഭിനയവും കണ്ടാല്‍ പ്രായം വെറും സംഖ്യ മാത്രമെന്നു ആരായാലും അറിയാതെ പറഞ്ഞു പോകും. പലപ്പോഴായി പുറത്തുവരുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ എല്ലാം അദ്ദേഹത്തിന്റെ പ്രായവും ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. 

Mammoottymammootty ageMammukka latest
Comments (0)
Add Comment