ഖത്തറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്നത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. ഇത് അവസാന ലോകകപ്പ് ആകുമോ എന്ന ചോദ്യത്തിന് ഉറപ്പായും ഇത് തന്റെ അവസാന ലോകകപ്പ് തന്നെയാണെന്നായിരുന്നു മെസിയുടെ മറുപടി. സ്റ്റാര്‍ പ്ലസിനോടായിരുന്നു മെസിയുടെ വെളിപ്പെടുത്തല്‍.
‘കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച പ്രീ സീസണ്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ തവണ വളരെ വൈകിയാണ് ഞാന്‍ പരിശീലനം ആരംഭിച്ചത്. ഇതിനോടകം തന്നെ ടൂര്‍ണമെന്റ് ആരംഭിച്ചതിനാല്‍ കളിയിലും അതിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്നാണ് ദേശീയ ടീമിലേയ്ക്ക് എത്തിയത്. തിരിച്ചെത്തിയപ്പോള്‍ പരിക്കുമുണ്ടായിരുന്നു’. മെസി പറഞ്ഞു.
താന്‍ ലോകകപ്പിന്റെ ദിവസങ്ങള്‍ എണ്ണിയിരിക്കുകയാണെന്ന് മെസി വ്യക്തമാക്കി. ലോകകപ്പ് അടുത്തിരിക്കവെ വലിയ ആകാംക്ഷയിലാണ്. എന്ത് സംഭിക്കുമെന്ന് അറിയില്ലെന്നും ഇത് അവസാന ലോകകപ്പാണെന്നും മെസി കൂട്ടിച്ചേര്‍ത്തു. 19 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. 4 ലോകകപ്പുകളില്‍ മെസി കളിച്ചിട്ടുണ്ട്. 2014 ലോകകപ്പിന്റെ ഫൈനലില്‍ വരെ എത്തിയെങ്കിലും എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിയോട് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. നവംബര്‍ 22ന് സൗദി അറേബ്യയ്ക്ക് എ്തിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.