യുവാക്കളും ഇപ്പോള്‍ പലവിധ ഡയറ്റുകളുടേയും പിന്നാലെയാണ്. അമിതവണ്ണം കുറയ്ക്കണം എന്നാല്‍ ആഹാരത്തിനോട് കോമ്പ്രമൈസ് ചെയ്യാനും കഴിയാത്തവര്‍ക്ക് വേണ്ടി പ്രചാരത്തിലുള്ള ഭക്ഷണക്രമമാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. അന്നജം കൂടുതലായ അരിഭക്ഷണങ്ങള്‍ ഒഴികെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നതാണ് കീറ്റോ ഡയറ്റില്‍ ആളെക്കൂട്ടുന്നത്.
കാര്‍ബോഹൈഡ്രറ്റ് കുറച്ച് കൊഴുപ്പ് കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് ഈ ഡയറ്റ്. മിതമായ അളവില്‍ പ്രോട്ടീനും കഴിക്കാം. കീറ്റോസീസ് എന്ന പ്രക്രിയയിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
അവകാഡോ, പാല്‍ക്കട്ടി, അല്‍പം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗര്‍ട്ട്, ചിക്കന്‍, ഫാറ്റി ഫിഷ്, കെഴുപ്പുള്ള പാല്‍ തുടങ്ങിയവ കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
വണ്ണം കുറയ്ക്കാനുള്ള മാര്‍ഗ്ഗം എന്നതില്‍ നിന്നും ജീവിതക്രമം എന്ന നിലയിലേക്ക് കീറ്റോ ഡയറ്റ് സ്വീകരിക്കപ്പെടുന്നുണ്ട്. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുമെന്നും മറ്റ് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും ഇവര്‍ വാദിക്കുന്നു.
അമിതമായ ശരീരഭാരം ഉള്ളവര്‍ക്കാണ് ഈ ഡയറ്റ് കൂടുതല്‍ യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാന്‍ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചുകളയാന്‍ ശരീരത്തിനാനാകുന്നു.
ഈ ഡയറ്റില്‍ കൊഴുപ്പിനെയാണ് അലിയിച്ചുകളയുന്നത്. അതുകൊണ്ടുതന്നെ വേഗം ശരീരഭാരവും കുറയുന്നു.കീറ്റോ ഡയറ്റിലൂടെ പലതരം ആരോഗ്യ പ്രശനങ്ങളും ബേധപെട്ടതായി അവകാശപ്പെടുന്നു.
പിസിഓഡി ഹൈപ്പോതാറോയിസിസം, ഓട്ടിസം, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം എന്നിങ്ങനെ മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്ക് അദ്ഭുതകരമായ ഫലമുണ്ടാകും. ആസ്ത്മ, സൈനസൈറ്റിക്, സോറിയാസിസ് എന്നീ അലര്‍ജി രോഗങ്ങളും ഭേദപ്പെടുമെന്നും അവകാശപ്പെടുന്നു.