തെന്നിന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകർ ഉളള നടിയാണ് കീർത്തി സുരേഷ്. 130 പേർക്ക് പത്ത് ഗ്രാമിന്റെ സ്വർണ നാണയങ്ങൾ സമ്മാനമായി നൽകിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ദസറയാണ് കീർത്തിയുടെ പുതിയ ചിത്രം.
ദസറയുടെ അണിയറ പ്രവർത്തകർക്കെല്ലാമാണ് താരം സമ്മാനം നൽകിയത്. 130 പേർക്കുളള സ്വർണ നാണയത്തിനായി 75 ലക്ഷം രൂപയാണ് ചെലവായത്.
നാനി, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ശ്രീകാന്ത് ഒഡേലയാണ് സംവിധായകൻ. മാർച്ച് മുപ്പതിനാണ് ചിത്രം തിയേറ്ററുകളിൽ ഇറങ്ങുന്നത്.