‘സര്‍ദാര്‍’: വിജയത്തിളക്കത്തില്‍ കാര്‍ത്തി

ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ കാര്‍ത്തിയുടെ (Karthi) ‘സര്‍ദാര്‍’ (Sardar) മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കാര്‍ത്തിയുടെ ഇരട്ട വേഷവും ചിത്രത്തിന്റെ പ്രമേയവും പ്രേക്ഷകരുടെ കയ്യടി നേടി. കാര്‍ത്തിയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രം പി.എസ് മിത്രനാണ് (P.S Mitran) സംവിധാനം ചെയ്യുന്നത്. ബോക്‌സ് ഓഫീസില്‍ സര്‍ദാര്‍ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെന്ന് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ചിത്രം ഇതുവരെ 85 കോടി നേടിക്കഴിഞ്ഞു. ഇതിന് പിന്നാലെ അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വമ്പന്‍ പ്രഖ്യാപനം കാര്‍ത്തിയുടെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. സര്‍ദാര്‍ 2ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും 2023ന്റെ രണ്ടാം പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റ ബാനറിലാണ് നിര്‍മാണം. 

Karthi SivakumarmoviesardarTamil
Comments (0)
Add Comment