സെക്‌സ് എജ്യുക്കേഷന്‍ വീടുകളില്‍ നല്‍കണമെന്ന് ജയസൂര്യ

സെക്‌സ് എജ്യുക്കേഷന്‍ വീടുകളില്‍ തന്നെ നല്‍കണമെന്ന് നടന്‍ ജയസൂര്യ. മകനുമായി തനിയ്ക്ക് നല്ല സൗഹൃദമാണുള്ളതെന്നും എല്ലാ കാര്യങ്ങളും മകന്‍ തന്നോട് പറയാറുണ്ടെന്നും ജയസൂര്യ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ മനസ് തുറന്നത്. 

ഇത്തരം കാര്യങ്ങളില്‍ കുട്ടികള്‍ക്കുള്ള സംശയങ്ങള്‍ വീടുകളില്‍ വെച്ച് തന്നെ മാറ്റി കൊടുക്കണം. പല വീടുകളിലും ഇന്ന് ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാറില്ല. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമില്ലാതെ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കണം. വീട്ടുകാര്‍ തന്നെ കുട്ടികളോട് ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കണമെന്നും ജയസൂര്യ പറഞ്ഞു. 

സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന അറിവാകും കുട്ടികള്‍ക്ക് ഉള്ളത്. അതിനാല്‍ തന്നെ എന്തെങ്കിലുമൊക്കെ മനസിലാക്കി ഇതാണ് ശരിയെന്ന ധാരണ കുട്ടികള്‍ക്ക് ഉണ്ടാകും. അതൊക്കെ അവരെ സ്വാധീനിക്കുകയും അതാണ് ശരിയായ പാതയെന്ന് കരുതി അവര്‍ അതിലൂടെ സഞ്ചരിക്കുകയും ചെയ്യും. എന്നാല്‍ ഇതൊക്കെ വീട്ടില്‍ തന്നെ കൊടുക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണെന്നും ജയസൂര്യ വ്യക്തമാക്കി. 

ഇത്തരം കാര്യങ്ങളൊന്നും പറഞ്ഞു കൊടുത്തില്ലെങ്കില്‍ അവര്‍ തെറ്റായ വഴിയില്‍ പോകുമെന്ന് ജയസൂര്യ പറഞ്ഞു. പണ്ടൊക്കെ വീട്ടില്‍ നിന്ന് എന്തെങ്കിലുമൊക്കെ റൊമാന്റിക് വീഡിയോസ് കാണാന്‍ നമുക്ക് ഭയമായിരിക്കും. ആഗ്രഹമുണ്ടെങ്കിലും വീട്ടുകാരുടെ മുന്നില്‍ നിന്ന് കാണാന്‍ ഭയമായിരിക്കും. എന്നാല്‍ തന്റെ മകന്‍ തന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ടെന്ന് ജയസൂര്യ കൂട്ടിച്ചേര്‍ത്തു. 


 

JAYASURIYA
Comments (0)
Add Comment