ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. 3 മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയ്ക്കായി യുവനിരയെയാണ് അണിനിരത്തുക. മധ്യപ്രദേശ് ബാറ്റ്‌സ്മാന്‍ രജത് പാട്ടീദാറിന്റെ അരങ്ങേറ്റ മത്സരമെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ ടീം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേയ്ക്ക് യാത്ര തിരിക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന പരിചയക്കുറവുള്ള യുവനിരയെ ഏകദിന പരമ്പരയ്ക്കായി പരിഗണിച്ചത്. ശിഖര്‍ ധവനാനാണ് ടീമിനെ നയിക്കുക. ഇന്ത്യയുടെ മെയിന്‍ സ്‌ക്വാഡിലേയ്ക്ക് തിരികെ എത്താന്‍ ശിഖര്‍ ധവാന് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനും ഏകദിന പരമ്പര നിര്‍ണായകമാണ്. ദീപക് ചഹര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ആവേശ് ഖാന്‍ എന്നിവര്‍ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും.
ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും 29കാരനായ രജത് പാട്ടീദാറിലേയ്ക്കാകും. ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് പാട്ടീദാര്‍ പുറത്തെടുത്തത്. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിലും പാട്ടീദാര്‍ മികച്ച ഫോം തുടര്‍ന്നതോടെയാണ് ഇന്ത്യന്‍ ടീമിലേയ്ക്ക് വിളിയെത്തിയത്.
സാധ്യതാ ടീം
ഇന്ത്യ
ശിഖര്‍ ധവാന്‍ (C), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, രജത് പാട്ടീദാര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക
ജാനെമാന്‍ മലന്‍, ക്വിന്റണ്‍ ഡി കോക്ക്, ടെംബ ബാവുമ (C), എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെഹ്ലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, വെയ്ന്‍ പാര്‍നെല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, തബ്രൈസ് ഷംസി.