പുകവലിക്കുന്ന പക്ഷി; വൈറലായി വീഡിയോ

വനത്തിൽ ആയിരക്കണക്കിന് ജീവി വർഗങ്ങൾ വസിക്കുന്നുണ്ട്. എങ്കിലും നമുക്ക് വളരെ കുറിച്ച് പക്ഷികളേയും മൃഗങ്ങളേയും കുറിച്ച് മാത്രമെ അറിയുകയുള്ളൂ. അത് തന്നെയാണ് ‘പുകവലിക്കുന്ന’ പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാകാൻ കാരണവും. അതെ പുകവലിക്കുന്ന പക്ഷിയുടെ വീഡിയോ സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

ചെന്നൈയിലെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ (എഡിആർഎം) അനന്ത് രൂപനഗുഡി ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.  ഒരു ഫോട്ടോഗ്രാഫർ പക്ഷിയുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കുന്നതോടെയാണ് വീഡിയോ തുറങ്ങുന്നത്. വെള്ളയും നീലയും കലർന്ന നിറത്തിലുള്ള പക്ഷിയേയും വീഡിയോയിൽ കാണാം. 

മറ്റ് പക്ഷികളിൽ നിന്നും രൂപത്തിലും ഭംഗിയിലും പക്ഷി വേറിട്ട് നിൽക്കുന്നു. എങ്കിലും അതൊന്നുമല്ല എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. ക്ലിപ്പിന്റെ അവസാനം പക്ഷിയുടെ വായിൽ നിന്ന് പുക വരുന്നത് കാണാം. പുകവലിക്കുന്ന പക്ഷി എന്നാണ് ഇതിനെ പ്രധാനമായും അറിയപ്പെടുന്നതെന്ന് അനന്ത് പറയുന്നു. ഇതിനോടകം 57,000ത്തിൽ അധികം പേർ വീഡിയോ കണ്ടു. ബ്രസീലിൽ കാണപ്പെടുന്ന മണിപക്ഷിയാണ് ഇതെന്നാണ് ഒരുപാട് പേർ പറയുന്നത്.

Smoking Bird
Comments (0)
Add Comment