ഈ പ്രായത്തിലും എന്നാ ഒരിതാ….കണ്ടുപഠിക്കണം!!!

ഒരു കാലത്ത് ലോകത്തെ ഹരം കൊള്ളിച്ച ആക്ഷന്‍ സൂപ്പര്‍ സ്റ്റാറുകളാണ് സില്‍വസ്റ്റര്‍ സ്റ്റാലനും അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറുമെല്ലാം.അന്നത്തെ ആക്ഷന്‍ രാജാക്കന്മാരുടെ പട്ടിക ചെറുതൊന്നുമല്ല. ജാക്കി ചാന്‍, ജെറ്റ് ലീ, ക്ലിന്റ് ഈസ്റ്റ്വുഡ് അങ്ങനെ പോകും. ഇവരൊക്കെയും ഓരോ കാലഘട്ടങ്ങളിലെ താരങ്ങളാണ്.

ചിലര്‍ സമകാലികരും. പുതിയ താരങ്ങള്‍ വെള്ളിത്തിര കീഴടക്കിയെങ്കിലും പഴയ താരങ്ങളുടെ പ്രഭ തീരെ മങ്ങുന്നില്ല. സില്‍വസ്റ്റര്‍ സ്റ്റാലന്റെ റാംബോ ദ ലാസ്റ്റ് ബ്ലഡ് ഇറങ്ങിയത് ദേ ഈ വര്‍ഷമാണ്. അതും അദ്ദേഹത്തിന്റെ 76-ാം വയസ്സില്‍.

പ്രായം കൊണ്ടു തളര്‍ന്നു പോകാത്തവരും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നവരുമാണ് ഹോളിവുഡിലെ പഴയ പുലികളെല്ലാം. ചിലയാളുകള്‍ക്ക് അവരുടെ നല്ല പ്രായത്തില്‍ ചെയ്യാന്‍ കഴിയാത്തത് ഈ സൂപ്പര്‍സ്റ്റാറുകള്‍ക്ക് 75-ാം വയസ്സിലും ചെയ്യാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് അവരുടെ പ്രത്യേകത.

ആ ഗണത്തില്‍ പെടുന്ന രണ്ടു പേരാണ് അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറും സില്‍വസ്റ്റര്‍ സ്റ്റാലനും. ഇരുവരുടെയും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന രീതികള്‍ ഒന്നു കണ്ടു നോക്കാം

arnold schwarzeneggerfitness viseosylvester stallonterminator
Comments (0)
Add Comment