ശീതകാലം ആരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആളുകള്‍ക്ക് ചുമ-ജലദോഷം, നേരിയ പനി എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാരണം കാലാവസ്ഥയ്ക്ക് അനുസരിച്ച് ശരീരത്തെ ക്രമീകരിക്കാന്‍ സമയമെടുക്കും. അതിനാല്‍ ഈ സീസണില്‍ സ്വയം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
നിങ്ങള്‍ക്ക് പതിവായി കഴിക്കാവുന്ന ചില ഹെര്‍ബല്‍ ചായകളുടെ പാചകക്കുറിപ്പുകളാണ് ചുവടെ പറയുന്നത്. ഈ ഹെര്‍ബല്‍ ചായകള്‍ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാം, കാരണം അവ ശൈത്യകാലത്ത് നിങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇഞ്ചി, തുളസി, അശ്വഗന്ധ, കുരുമുളക്, കറുവപ്പട്ട തുടങ്ങി വിവിധ ഔഷധസസ്യങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന ഹെര്‍ബല്‍ ചായകള്‍ ആരോഗ്യത്തിന് നല്ലതാണ്.
ഹെര്‍ബല്‍ ടീകള്‍ യഥാര്‍ത്ഥത്തില്‍ ചായകളല്ല, അതിനാല്‍ അവയില്‍ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്. വയറ്റിലെ അസ്വസ്ഥതകളും ജലദോഷം, തലവേദന എന്നിവ തടയാൻ ഹെർബൽ ടീയ്ക്ക് സാധിക്കും.
1. ഇഞ്ചി ചായ
ജിഞ്ചര്‍ മില്‍ക്ക് ടീ, ജിഞ്ചര്‍ ഹെര്‍ബല്‍ ടീ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇഞ്ചി ദഹനം ശരിയാക്കുകയും തൈറോയ്ഡ് ഗ്രന്ഥിയെ സന്തുലിതമാക്കുകയും ചെയ്യുന്നു. കൂടാതെ, കരളിനെ ശുദ്ധീകരിക്കുന്നു.
തയ്യാറാക്കേണ്ട വിധം:
തള്ളവിരല്‍ വലിപ്പമുള്ള ഒരു കഷ്ണം ഇഞ്ചി എടുത്ത് തൊലി കളഞ്ഞ് അരിയുക. പാത്രത്തില്‍ ഒരു കപ്പ് വെള്ളമെടുത്ത് ഗ്യാസില്‍ വയ്ക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക. ഇത് ഒരു കപ്പില്‍ അരിച്ചെടുത്ത് നാരങ്ങയും അല്പം അസംസ്‌കൃത തേനും ചേര്‍ക്കുക. ചിലപ്പോള്‍ ആളുകള്‍ അതില്‍ കറുവപ്പട്ടയും ചേര്‍ക്കുന്നു.
2. അശ്വഗന്ധ ഹെര്‍ബല്‍ ടീ
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പഞ്ചസാര സന്തുലിതമാക്കാനും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാനും സഹായിക്കുന്ന ഒരു ഔഷധ സസ്യമാണ് അശ്വഗന്ധ.
തയ്യാറാക്കേണ്ട വിധം:
ഒരു പാനില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് അശ്വഗന്ധ പൊടിയോ അതിന്റെ വേരുകളോ ഇടുക. മൂടുക, 10-15 മിനിറ്റ് തിളപ്പിക്കുക. ഇനി ഇത് ഒരു കപ്പില്‍ അരിച്ചെടുക്കുക. ഇതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക.
3. തുളസി ഹെര്‍ബല്‍ ടീ
തുളസി ഏറെ പ്രത്യേകതകളുള്ള ഒരു ഔഷധ സസ്യമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, ചര്‍മ്മരോഗങ്ങള്‍ ഭേദമാക്കാനും ഇത് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു.
തയ്യാറാക്കേണ്ട വിധം:
ആദ്യം ഒരു പാനില്‍ വെള്ളമെടുത്ത് അതില്‍ തുളസിയില, ഏലക്ക, ഗ്രാമ്പൂ, ഇഞ്ചി മുതലായവ ചേര്‍ക്കുക. 5-7 മിനിറ്റ് സാവധാനം തിളപ്പിച്ച ശേഷം, നിങ്ങള്‍ ഇത് ഒരു കപ്പില്‍ ഫില്‍ട്ടര്‍ ചെയ്ത് രുചിക്കനുസരിച്ച് തേന്‍ ചേര്‍ത്ത് കഴിക്കാം.