ഏഷ്യാ കപ്പ് 2022 ഫൈനൽ:പാക്കിസ്ഥാനെ 23 റൺസിന് തകർത്ത് ശ്രീലങ്ക

ദുബായ്: 2022ലെ ഏഷ്യാ കപ്പിന്റെ മെഗാ ഫൈനലിൽ ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക പാക്കിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത് 170 റൺസ് നേടിയ ലങ്ക പിന്നീട് പാക്കിസ്ഥാനെ 147 റൺസിനു പുറത്താക്കി. 47 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ ഭാനുക രാജപക്സയുടെ പ്രകടനം ലങ്കൻ വിജയത്തിൽ നിർണായകമായി. സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 6ന് 170. പാക്കിസ്ഥാൻ– 20 ഓവറിൽ‌ 147ന് ഓൾഔട്ട്. ജയത്തോടെ ശ്രീലങ്ക ആറാം ഏഷ്യാ കപ്പ് സ്വന്തമാക്കി.

ഫൈനലിൽ ടോസ് വിജയിച്ച പാക്കിസ്ഥാൻ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ 10 ഓവർ പൂർത്തിയായപ്പോഴേക്കും 5 മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ നഷ്ടമായി.എന്നാൽ‌ പതറാതെ പോരാടിയ ഭാനുക രാജപക്സയുടെയും വാനിന്ദു ഹസരംഗയുടെയും (21 പന്തിൽ 36) ഉജ്വല ബാറ്റിങ് ലങ്കൻ പ്രതീക്ഷകൾക്കു ജീവൻ നൽകി. അവസാന 10 ഓവറിൽ 103 റൺസ് നേടിയാണ് ലങ്ക മത്സരത്തിലേക്ക് വീറോടെ തിരിച്ചെത്തിയത്.

asia cup finalasia cup final 2022cricketsports
Comments (0)
Add Comment