പുത്തന്‍ ചിത്രങ്ങളുമായി അനശ്വര രാജന്‍

ബാലതാരമായെത്തി മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര വെള്ളിത്തിരയിലെത്തുന്നത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലായിരുന്നു അനശ്വര അഭിനയിച്ചത്. 

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ പ്രശസ്തയായത്. ഈ ചിത്രത്തിലെ പാട്ടുകളും പ്രേക്ഷക പ്രീതി നേടിയിരുന്നു. സൂപ്പര്‍ ശരണ്യ എന്ന ചിത്തത്തിന് ശേഷം താരം നടത്തിയ മേക്കോവറും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുടി മുറിച്ച് പുത്തന്‍ ലുക്കിലെത്തിയ താരത്തിനെ പുകഴ്ത്തിയും വിമര്‍ശിച്ചും നിരവധി പേര് രംഗത്ത് എത്തിയിരുന്നു. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്നുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 

മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സെല്‍ഫി ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ഇത് തിളങ്ങാനുള്ള സമയമാണ് എന്ന് കുറിച്ചാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അനശ്വര രാജന്‍ പ്രധാനവേഷത്തിലെത്തിയ ‘മൈക്ക്’ എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായാണ് അനശ്വര ചിത്രത്തില്‍ എത്തിയത്. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രം പറയുന്നത്.

ഇതിനോടകം തന്നെ അനശ്വര മലയാളത്തില്‍ ഒന്‍പതോളം സിനിമകളുടെ ഭാഗമായി കഴിഞ്ഞു. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷാ ചിത്രങ്ങളിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി.

anaswara Raajannew photosviral
Comments (0)
Add Comment