‘തങ്കലാൻ’ പാൻ ഇന്ത്യൻ ചിത്രവുമായി വിക്രമും  പാ. രഞ്ജിത്തും

വിക്രമിനെ നായകനാക്കി പാ. രഞ്ജിത്  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നു. ‘തങ്കലാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. കോലാർ സ്വർണ ഖനിയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് ഇത്. 

മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാർ. പശുപതിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും എ കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു.

P.A RanjithThangalaanvikram
Comments (0)
Add Comment