2023 ലെ ഏറ്റവും വലിയ ഏറ്റുമുട്ടലിനൊരുങ്ങി തല അജിത്തും ദളപതി വിജയ്‌യും

2023 ലെ ഏറ്റവും വലിയ ഏറ്റുമുട്ടലിനൊരുങ്ങി തല അജിത്തും ദളപതി വിജയ്‌യും. അടുത്ത വർഷം പൊങ്കലിന് ദളപതി വിജയുടെ വാരിസുവും അജിത് കുമാറിന്റെ തുനിവും ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടുമെന്ന് ഉറപ്പായി. ഈ രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാക്കളും വിതരണക്കാരും റിലീസ് തീയതിയുടെ അടിസ്ഥാനത്തിൽ കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടുന്നത് കാണാൻ അജിത്തിന്റെയും വിജയ്‍യുടെയും കടുത്ത ആരാധകർ ആവേശത്തിലാണ്. ദളപതി വിജയ് നായകനാകുന്ന വാരിസിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മാസ് എലമെന്റുകളുള്ള ഒരു ഇമോഷണൽ ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. വാരിസും തുനിവും ബോക്‌സ് ഓഫീസിൽ മത്സരിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചു. 

തല അജിത്തിന്റെ മാസ് ലുക്കിലുള്ള  ‘തുനിവ്’ സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും ടൈറ്റിൽ പ്രഖ്യാപനവും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.  എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. നടി മഞ്‍ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’. ഇളയ ദളപതി വിജയിയുടെ 66-ാം ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെ വിജയ് ഫാന്‍സ് കാത്തിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ചിത്രം 150 കോടി നേടിയെന്നാണ് വിവരം. തെലുങ്കിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്.

AjithThalapathy VijayThunivuVarisu
Comments (0)
Add Comment