സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് വെള്ളിത്തിരയിലേയ്ക്ക്

സുരേഷ് ഗോപിയുടെ  ഇളയ മകന്‍ മാധവ് സുരേഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സിനിമാ പ്രവേശത്തിന് മുന്നോടിയായി മാധവ് സുരേഷ് നടന്‍ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് മമ്മൂട്ടിയെ കണ്ടത്. 

സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപി നായകനായി എത്തുന്ന കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അഭിനയിക്കുന്നത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു. 

ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് മാധവ് എത്തുകയെന്നാണ് വിവരം. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഒരു ചെറിയ സീനില്‍ മാധവ് മുഖം കാണിച്ചിരുന്നു.  

Madhav Suresh GopiMammoottySuresh Gopi
Comments (0)
Add Comment